കേരളത്തിൽ നിന്നും ലോക്സഭയിലെത്തിയ പ്രായം കുറഞ്ഞ വനിത ആര്? തോല്‍പ്പിച്ചത് ആരെ?

സംസ്ഥാന മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്റെ ഭാര്യാ പിതാവാണ് ഭാര്‍ഗവിയോട് പരാജയപ്പെട്ട പി.കെ കുഞ്ഞച്ചന്‍.

news18
Updated: March 29, 2019, 4:45 PM IST
കേരളത്തിൽ നിന്നും  ലോക്സഭയിലെത്തിയ പ്രായം കുറഞ്ഞ വനിത ആര്? തോല്‍പ്പിച്ചത് ആരെ?
ഭാർഗവി തങ്കപ്പൻ
  • News18
  • Last Updated: March 29, 2019, 4:45 PM IST
  • Share this:
കേരളത്തില്‍ നിന്നും ആദ്യമായി ലോക്‌സഭയിലെത്തിയ  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിത ആരായിരുന്നെന്ന തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരിക്കുകയാണ്. സി.പി.ഐ ടിക്കറ്റില്‍ മത്സരിച്ച കെ. ഭാര്‍ഗവി എന്ന ഭാര്‍ഗവി തങ്കപ്പനായിരുന്നു ആ വനിത. ഇക്കാര്യം കണ്ടെത്തിയെങ്കിലും കെ.ഭാര്‍ഗവി എന്ന ഭാർഗവി തങ്കപ്പൻ ഏതു മുന്നണിയെ പ്രതിനിധീകരിച്ചാണ് ലോക്‌സഭയിലെത്തിയതെന്ന വസ്തുത പലരും മറന്നിരിക്കുകയാണ്.

1971-ല്‍ പട്ടികജാതി സംവരണ മണ്ഡലമായിരുന്ന അടൂരിനെ പ്രതിനിധീകരിച്ചാണ് അന്ന് 29 കാരിയായിരുന്ന കെ. ഭാര്‍ഗവി അക്കാലത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലെത്തിയത്. കേരളത്തിലൽ നിന്നും ലോക്സഭയിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കോർഡും ഭാർഗവി തങ്കപ്പന്റെ പേരിലാണ്. 1,08,897 വോട്ടായിരുന്നു ഭൂരിപക്ഷം.

അതേസമയം ഭാര്‍ഗവിയെന്ന സി.പി.ഐ നേതാവ് മത്സരിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണിയിലായിരുന്നു. പരാജയപ്പെടുത്തിയതോ, പി.കെ കുഞ്ഞച്ചന്‍ എന്ന CPM സ്ഥാനാര്‍ഥിയെയും. ഭാര്‍ഗവി രണ്ടു ലക്ഷത്തിലേറെ വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് ഒരു ലക്ഷം പോലും തികച്ചു നേടാനായില്ലെന്നതും ചരിത്രം. സംസ്ഥാന മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്റെ ഭാര്യാ പിതാവാണ് ഭാര്‍ഗവിയോട് പരാജയപ്പെട്ട പി.കെ കുഞ്ഞച്ചന്‍.

1971-ലെ തെരഞ്ഞെടുപ്പില്‍ 19 ലോക്‌സഭാ മണ്ഡലങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ്- സിപിഐ മുന്നണി സ്ഥാനാര്‍ഥികള്‍ റെക്കോഡ് ഭൂരിപക്ഷത്തിനാണ് 17 മണ്ഡലങ്ങളിലും ജയിച്ചു കയറിയത്. കേവലം രണ്ടു സീറ്റുകളില്‍ മാത്രം വിജയിച്ച സിപിഎമ്മിന് ആ തെരഞ്ഞെടുപ്പില്‍ 26.21 ശതമാനം വോട്ടു മാത്രമെ നേടാനായുള്ളൂ. പാലക്കാട് എ.കെ ഗോപാലനും പൊന്നാനിയില്‍ എം.കെ കൃഷ്ണനും മാത്രമാണ് വിജയിച്ചത്. ഇന്ന് ലീഗ് കോട്ടയായി മാറിയ പൊന്നാനി ആ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ മണ്ഡലമായിരുന്നെന്ന പ്രത്യേകതയുമുണ്ട്. ഇ.കെ നായനാരും വി.വിശ്വനാഥ മേനോനും സുശീലാ ഗോപാലനും പാട്യം ഗോപാലനും എസ്. രാമചന്ദ്രന്‍ പിള്ളയുമൊക്കെ ആ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 1977-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം സംപൂജ്യരാകുകയും ചെയ്തു.

Also Read 70 വർഷം, കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് 8 വനിതകൾ

അഞ്ചും ആറും ഏഴും എട്ടും പത്തും നിയമസഭകളില്‍ കിളിമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഭാര്‍ഗവി തങ്കപ്പന്‍ എട്ടാം കേരള നിയമ സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായി. 2002 ല്‍ സി.പി.ഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഭാര്‍ഗവി തങ്കപ്പനെ പുറത്താക്കി. കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ പ്രതിയായിരുന്ന മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നടപടി. മാസപ്പടി വാങ്ങിയതിനു തെളിവുണ്ടെന്ന് കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്‌ററിസ് വി.പി. മോഹന്‍കുമാര്‍ കമ്മിഷനും കണ്ടെത്തിയിരുന്നു. പാര്‍ട്ടി നടപടിക്കു പിന്നാലെയാണ് ഭാര്‍ഗവി തങ്കപ്പന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറിയത്.

First published: March 28, 2019, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading