വയനാട്ടിലും ബി.ജെ.പി പിന്നോട്ടില്ല; പ്രചാരണത്തിനെത്തുന്നത് അമിത് ഷായും സ്മൃതി ഇറാനിയുമടക്കം മുൻനിര നേതാക്കൾ

അമേഠിയില്‍ രാഹുലിനെ എതിരിടുന്ന സ്മൃതി ഇറാനി ഈ മാസം ഒന്‍പതിനും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ 17 നുമാണ് വയനാട്ടിലെത്തുന്നത്.

news18
Updated: April 5, 2019, 1:43 PM IST
വയനാട്ടിലും ബി.ജെ.പി പിന്നോട്ടില്ല; പ്രചാരണത്തിനെത്തുന്നത് അമിത് ഷായും സ്മൃതി ഇറാനിയുമടക്കം മുൻനിര നേതാക്കൾ
അമിത് ഷാ, സ്മൃതി ഇറാനി
  • News18
  • Last Updated: April 5, 2019, 1:43 PM IST
  • Share this:
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ ബി.ജെ.പി ദേശീയ നേതാക്കളും വയനാട്ടിലേക്കെത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനാണ് ബി.ജെ.പി ദേശീയ  നേതാക്കളെത്തുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് പ്രചാരണത്തിനിറങ്ങുന്നത്.

അമേഠിയില്‍ രാഹുലിനെ എതിരിടുന്ന സ്മൃതി ഇറാനി ഈ മാസം ഒന്‍പതിനും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ 17 നുമാണ് വയനാട്ടിലെത്തുന്നത്. ഇവരെ കൂടാതെ കൂടുതല്‍ ദേശീയ നേതാക്കള്‍ വയനാട്ടിലെത്തുമെന്ന സൂചനയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കുന്നത്. ഈ മാസം 18, 12 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തുന്നുണ്ട്.

Also Read മോദിയുടെ 'മേം ഭി ചൗക്കിദാർ' പരിപാടി സംപ്രേക്ഷണം ചെയ്തു; ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് പാര്‍ട്ടി സ്ഥാനാര്‍ഥി അല്ലെങ്കിലും കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണം നടത്താനുള്ള വേദിയായാണ് ബി.ജെ.പി ദേശീയ നേതൃത്വം വയനാടിനെ കാണുന്നത്. എന്‍.ഡി.എയ്ക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും ദേശീയ നേതാക്കളെ രംഗത്തിറക്കി കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പരമാവധി വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യവും ദേശീയ നേതൃത്വത്തിനുണ്ട്.

First published: April 5, 2019, 1:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading