നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ആശുപത്രിയില്‍

  ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ആശുപത്രിയില്‍

  പുലര്‍ച്ചെ മൂന്ന് മണിക്ക്  ഹൃദയാഘാതമുണ്ടായെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് ബന്നി ബെഹ്നാനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. 

  ബെന്നി ബഹനാൻ

  ബെന്നി ബഹനാൻ

  • News18
  • Last Updated :
  • Share this:
   കൊച്ചി: യു.ഡി.എഫ് കണ്‍വീനറും ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി ബെന്നി ബഹനാനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കനാട് സണ്‍റൈസ് ആശുപത്രിയിലാണ് ബെന്നി ബഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

   പുലര്‍ച്ചെ മൂന്ന് മണിക്ക്  ഹൃദയാഘാതമുണ്ടായെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് ബന്നി ബെഹ്നാനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

   തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഇന്നലെ രാത്രി വൈകിയാണ് ബെന്നി ബഹനാൻ വീട്ടിലെത്തിയത്.  സ്ഥാനാര്‍ഥി ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം റദ്ദാക്കിയേക്കും.

   Also Read എല്‍സിയമ്മയെ ചേര്‍ത്തുപിടിച്ച് രാഹുലും പ്രിയങ്കയും

   First published:
   )}