സി.പി.എം റെഡ് സ്റ്റാറില്‍ നിന്നും റെഡ് സ്ട്രീറ്റ് രാഷ്ട്രീയത്തിലേക്കു മാറി: പി.കെ കൃഷ്ണദാസ്

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാക്കാട്ടി ദേശീയ തലത്തില്‍ കൂട്ടുകെട്ടുകളുണ്ടാക്കിയ യെച്ചൂരിക്കും കാരാട്ടിനും കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ കഴിയില്ലെന്ന് കോടിയേരിക്ക് അറിയില്ലേ?

news18
Updated: March 22, 2019, 10:24 PM IST
സി.പി.എം റെഡ് സ്റ്റാറില്‍ നിന്നും റെഡ് സ്ട്രീറ്റ് രാഷ്ട്രീയത്തിലേക്കു മാറി: പി.കെ കൃഷ്ണദാസ്
പി.കെ കൃഷ്ണദാസ്
  • News18
  • Last Updated: March 22, 2019, 10:24 PM IST IST
  • Share this:
കണ്ണൂര്‍: സി.പി.എം റെഡ് സ്റ്റാര്‍ രാഷ്ട്രീയത്തില്‍ നിന്നും റെഡ് സ്ട്രീറ്റ് രാഷ്ട്രീയത്തിലേക്ക് മാറിയെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. തെരുവിലിറങ്ങി മാന്യന്മാരെ തെറിവിളിക്കുകയെന്നതാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ശൈലി.കോമാ സഖ്യമുണ്ടാക്കിയവരാണ് കോലീബി സഖ്യമുണ്ടെന്നു പ്രചരിപ്പിക്കുന്നത്. സി.ദിവാകരനെ തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയാക്കിയത് 'കോമാ' ധാരണ പ്രകാരമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാക്കാട്ടി ദേശീയ തലത്തില്‍ കൂട്ടുകെട്ടുകളുണ്ടാക്കിയ യെച്ചൂരിക്കും കാരാട്ടിനും കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ കഴിയില്ലെന്ന് കോടിയേരിക്ക് അറിയില്ലേ? തലശേരി വടകര നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഇടയിലെ മാഹിയില്‍ ആര്‍ക്കാണ് സിപിഎം വോട്ടുചെയ്യുക? കളിയിക്കാവിള കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രചാരണത്തിന് ഇറങ്ങുന്ന സിപിഎം നേതാക്കള്‍ക്കു ബിജെപിക്കെതിരെ അരോപണം ഉന്നയിക്കാനുള്ള രാഷ്ട്രീയ ധാര്‍മികതയെന്താണ്? -കൃഷ്ണദാസ് ചോദിച്ചു.

Also Read തുഷാർ മത്സരിച്ചാൽ എസ്എൻഡിപി ഭാരവാഹിത്വം രാജിവയ്ക്കണം: വെള്ളാപ്പള്ളി

മണ്ടപോയ തെങ്ങിനു വെള്ളമൊഴിക്കുന്നതുപോലെയാണ് എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുചെയ്യുന്നത്. കേരളവും നരേന്ദ്രമോദിക്ക് ഒപ്പമാണെന്നു തെളിയിക്കുന്ന തിരഞ്ഞെടുപ്പു ഫലമായിരിക്കും വരാന്‍പോകുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading