മുസ്ലീംലീഗിലെ ഒരു വിഭാഗം പാകിസ്ഥാനെ പിന്തുണയ്ക്കുന്നവര്‍: വി മുരളീധരന്‍ എം.പി

ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് എതിരെയാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശബ്ദമുയര്‍ത്തുന്നത്. അത് അയ്യപ്പന്റെ പേരിലുള്ള വോട്ട് അഭ്യര്‍ത്ഥനയല്ല.

news18
Updated: April 14, 2019, 7:47 PM IST
മുസ്ലീംലീഗിലെ ഒരു വിഭാഗം പാകിസ്ഥാനെ പിന്തുണയ്ക്കുന്നവര്‍: വി മുരളീധരന്‍ എം.പി
വി മുരളീധരൻ
  • News18
  • Last Updated: April 14, 2019, 7:47 PM IST IST
  • Share this:
തൊടുപുഴ: മുസ്ലീം ലീഗിനെതിരെ വീണ്ടും വിമര്‍ശനവുമായി ബി.ജെ.പി. ലീഗിലെ ഒരു വിഭാഗം പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരാണെന്ന ആരോപണവുമായി വി. മുരളീധരന്‍ എം.പിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ലീഗിനെ പാകിസ്ഥാനോട് ഉപമിച്ചത് അവരില്‍ ഒരു വിഭാഗം പാകിസ്താനെ പിന്തുണയ്ക്കുന്നത് കൊണ്ടാണെന്നും വി. മുരളീധരന്‍ പറഞ്ഞു. വയനാടിനെ മാത്രമായി ഉപമിച്ചതല്ല, അത് തെറ്റായി വ്യാഖാനിക്കപ്പെട്ടതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

മുത്തച്ഛന്‍ ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച ലീഗിന്റെ തണലില്‍ പ്രതിപക്ഷ നേതാവെങ്കിലും ആകാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കഴിയുന്ന സീറ്റ് കോണ്‍ഗ്രസിന് ഇല്ലാത്തതിനാലാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.

Also Read കുറ്റകരമായ അനാസ്ഥയും ഉദാസീനതയും കൊണ്ടുണ്ടായ പ്രളയമാണ് ദുരിതമുണ്ടാക്കിയത്: V.D. സതീശൻ

ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് എതിരെയാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശബ്ദമുയര്‍ത്തുന്നത്. അത് അയ്യപ്പന്റെ പേരിലുള്ള വോട്ട് അഭ്യര്‍ത്ഥനയല്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനമാണ് ബി.ജെ.പി തുറന്നുകാട്ടുന്നതെന്നും മുരളീധരന്‍ പറഞ്ഞു

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading