പിലിഭിത്ത്(ഉത്തര്‍പ്രദേശ്): ടെലഫോണ്‍ ബില്‍ കുടിശിക വരുത്തിയെന്നു കാട്ടി സുല്‍ത്താന്‍പുരിലെ ബി.ജെ.പി. എം.പി. വരുണ്‍ ഗാന്ധിക്കെതിരേ ബി.എസ്.എന്‍.എല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്കി. ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ പിലിഭിത്തില്‍ നിന്നാണ് വരുണ്‍ ജനവിധി തേടുന്നത്.
പിലിഭിത്ത് എം.പിയായിരിക്കെ 2009-14 കാലയളവില്‍ വരുണ്‍ ഗാന്ധി 38,616 രൂപയുടെ ബില്‍ കുടിശിക വരുത്തിയെന്നാണ് ബി.എസ്.എന്‍.എല്‍ കമ്മിഷന് നല്കിയ കത്തില്‍ പറയുന്നത്. ബി.എസ്.എന്‍.എല്ലിന്റെ എന്‍.ഒസി ഇല്ലാതെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതും. ഈ സാഹചര്യത്തില്‍ ആവശ്യമായ നടപടിയെടുക്കണമെന്നും ബി.എസ്.എന്‍.എല്‍ കമ്മിഷനോട് ആവശ്യപ്പെട്ടു.
Also Read
മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഉത്തരവാദികൾ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും മാത്രം : സുധാകർ റെഡ്ഡിഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.