സിപിഎം നേതാക്കളുടെ പ്രചാരണ പരിപാടി നിശ്ചയിച്ചു: യെച്ചൂരി 17 മണ്ഡലങ്ങളില്‍: വയനാട്, ആലത്തൂര്‍, പാലക്കാട് ഇല്ല
രാഹുല്‍ ഗാന്ധി കേരളത്തിൽ സ്ഥാനാര്‍ഥിയാകുന്നതില്‍ സി.പി.എം കേന്ദ്ര-സംസ്ഥാന ഘടകങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വയനാട് ഒഴിവാക്കിയുള്ള പ്രചാരണം.
news18
Updated: March 26, 2019, 8:57 PM IST

സീതാറാം യെച്ചൂരി
- News18
- Last Updated: March 26, 2019, 8:57 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ വയനാട്ടിലെ പ്രചാരണ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധി കേരളത്തിൽ സ്ഥാനാര്‍ഥിയാകുന്നതില്‍ സി.പി.എം കേന്ദ്ര-സംസ്ഥാന ഘടകങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വയനാട് ഒഴിവാക്കിയുള്ള പ്രചാരണം.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 20 വരെയാണ് യെച്ചൂരിയുടെ പ്രചാരണം. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്ന വയനാടിനു പുറമെ ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലും യെച്ചൂരി പ്രചാരണത്തിനെത്തില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുള്ള സാഹചര്യത്തില്‍ ഇടതു സ്ഥാനാര്‍ഥിക്കെതിരായ മത്സരം ഒഴിവാക്കണമെന്ന നിലപാടിലാണ് കേരളത്തിലെ സിപി.എം- സിപിഐ നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിൽ ഇടതു സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. Also Read വയനാട്: രാഹുൽ ഗാന്ധിയുടെ തീരുമാനം നാളെ
യെച്ചൂരിക്കു പുറമെ മുതര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദനും വയനാട്ടില്‍ പ്രചാരണത്തിനെത്തില്ല. അതേസമയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ വയനാട്ടിലെത്തും.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇടതു നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ സന്ദര്‍ശിച്ചിരുന്നു. അതേസമയം രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 20 വരെയാണ് യെച്ചൂരിയുടെ പ്രചാരണം. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്ന വയനാടിനു പുറമെ ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലും യെച്ചൂരി പ്രചാരണത്തിനെത്തില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുള്ള സാഹചര്യത്തില്‍ ഇടതു സ്ഥാനാര്‍ഥിക്കെതിരായ മത്സരം ഒഴിവാക്കണമെന്ന നിലപാടിലാണ് കേരളത്തിലെ സിപി.എം- സിപിഐ നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിൽ ഇടതു സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.
യെച്ചൂരിക്കു പുറമെ മുതര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദനും വയനാട്ടില്‍ പ്രചാരണത്തിനെത്തില്ല. അതേസമയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ വയനാട്ടിലെത്തും.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇടതു നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ സന്ദര്‍ശിച്ചിരുന്നു. അതേസമയം രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
- 2019 Loksabha Election election commission of india
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- amit shah
- congress
- Congress President Rahul Gandhi
- election 2019
- election campaign
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- haritha kerala mission
- kodiyeri balakrishnan
- mm mani
- narendra modi
- pinarayi vijayan
- rahul gandhi
- sitaram yechuri
- sonia gandhi
- തെരഞ്ഞെടുപ്പ് 2019
- തെരഞ്ഞെടുപ്പ് പ്രചാരണം
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- രാഹുൽ ഗാന്ധി
- സിതാറാം യെച്ചൂരി