തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച സംഭവത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സി.പി.എം. മുന്നണി കണ്‍വീനറെന്ന നിലയില്‍ തെരഞ്ഞെടുപ്പ് കാലത്ത് വിജയരാഘവന് ജാഗ്രതയോടെ പെരുമാറേണ്ടതായിരുന്നെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. കണ്‍വീനറുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണുണ്ടായതെന്നും നേതാക്കള്‍ വിമര്‍ശിച്ചു.
ഇതിനിടെ രമ്യ ഹരിദാസിനെക്കുറിച്ച് എ.വിജയരാഘവന് നടത്തിയ അശ്ലീല പരാമര്‍ശം സിപിഎം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ സ്ത്രീപക്ഷ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ല. വിജയരാഘവന്റെ പ്രശ്നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്നും യച്ചൂരി കൊച്ചിയില്‍ പറഞ്ഞു. വിജരാഘവന് ജാഗ്രതക്കുറവുണ്ടായെന്നും പ്രസംഗം പരിശോധിക്കാന്‍ ലോ ഓഫീസറെ ചുമതലപ്പെടുത്തിയെന്നും വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനും പറഞ്ഞിരുന്നു.
അതേസമയം വിജയരാഘവനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആലത്തൂരിലെ സ്ഥാനാര്‍ഥി പി.കെ ബിജുവും രംഗത്തെത്തിയിരുന്നു. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നു വിശദീകരിച്ച വിജയരാഘവനും മാപ്പ് പറയാന്‍ തയാറായിട്ടില്ല.
Also Read
വിജയരാഘവന്റെ അധിക്ഷേപവും സിപിഎം പ്രകടനപത്രികയും ഒത്തുപോകുന്നുണ്ടോ?
രമ്യ ഹരിദാസിനെതിരായ പരാമര്‍ശം അന്വേഷിക്കാന്‍ തൃശൂര്‍ ഐജിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയിലാണ് അന്വേഷണം. ലൈംഗികച്ചുവയോടെ സംസാരിച്ചതിന് കേസെടുക്കണമെന്നാണ് പ്രതിപക്ഷനേതാവിന്റെ പരാതിയിലെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.