ബാരിക്കേഡ് തകര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ താഴെ വീണു; സ്‌ട്രെക്ച്ചറുമായി രാഹുല്‍; റിപ്പോര്‍ട്ടറുടെ ഷൂ കൈയ്യിലേന്തി പ്രിയങ്ക

പരുക്കേറ്റവരെ രാഹുല്‍ ഗാന്ധി ഇടപെട്ട് തന്റെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

news18
Updated: April 4, 2019, 5:03 PM IST
ബാരിക്കേഡ് തകര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ താഴെ വീണു; സ്‌ട്രെക്ച്ചറുമായി രാഹുല്‍; റിപ്പോര്‍ട്ടറുടെ ഷൂ കൈയ്യിലേന്തി പ്രിയങ്ക
രാഹുലും പ്രിയങ്കയും
  • News18
  • Last Updated: April 4, 2019, 5:03 PM IST
  • Share this:
കല്‍പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നു വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്ക്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍ഐയുടേത് ഉള്‍രപ്പെടെ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ രാഹുല്‍ ഗാന്ധി ഇടപെട്ട് തന്റെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ താഴെ വീണത്. ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടക്കമുള്ളവര്‍ ഓടിയെത്തുകയും പരുക്കേറ്റവരെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. ഇന്ത്യ എഹഡ് കേരളാ റിപ്പോര്‍ട്ടര്‍ റിക്‌സണ്‍ എടത്തിലിനെ സ്‌ട്രെക്ച്ചറില്‍ രാഹുല്‍ ഗാന്ധിയാണ് ആംബുലന്‍സില്‍ എത്തിച്ചത്. ഇതിനിടെ റിക്‌സണ്‍ന്റെ ഷൂ കൈയ്യില്‍ പിടിച്ച് പ്രിയങ്കാ ഗാന്ധിയെയും ദൃശ്യങ്ങളില്‍ കാണാം. ഇതിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പരുക്കേറ്റവരെ കല്‍പ്പറ്റ ലിയോ ആശുപത്രിയിലേക്കാണ് മാറ്റിയത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് രാഹുലും പ്രയങ്കയും ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. ഇരുവരെയും സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് അവിടെ കാത്തു നിന്നത്. തുടര്‍ന്ന് കളക്ട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രി സമര്‍പ്പിച്ച ശേഷം പുറത്തേക്കു വന്ന രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് കാത്തു നിന്നത്. തുടര്‍ന്ന് നടത്തിയ റോഡ് ഷോയിലും പതിനായിരങ്ങള്‍ പങ്കെടുത്തു.



First published: April 4, 2019, 5:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading