• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്ഥാനാർത്ഥി നിർണയം: ഔദ്യോഗിക ചർച്ചകളിലേക്ക് കോൺഗ്രസ്; തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

മുന്നണി സീറ്റുവിഭജനം പൂർത്തിയാവാത്തതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥിപട്ടികയ്ക്ക് ഇന്നത്തെ യോഗം അന്തിമരൂപം നൽകില്ല

news18
Updated: March 4, 2019, 7:21 AM IST
സ്ഥാനാർത്ഥി നിർണയം: ഔദ്യോഗിക ചർച്ചകളിലേക്ക് കോൺഗ്രസ്; തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്
മുന്നണി സീറ്റുവിഭജനം പൂർത്തിയാവാത്തതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥിപട്ടികയ്ക്ക് ഇന്നത്തെ യോഗം അന്തിമരൂപം നൽകില്ല
  • News18
  • Last Updated: March 4, 2019, 7:21 AM IST IST
  • Share this:
തിരുവനന്തപുരം: കോൺഗ്രസ് ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കുന്നു. രാവിലെ 10 മണിക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. മുന്നണി സീറ്റുവിഭജനം പൂർത്തിയാവാത്തതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥിപട്ടികയ്ക്ക് ഇന്നത്തെ യോഗം അന്തിമരൂപം നൽകില്ല. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് പൊതു തീരുമാനങ്ങളാവും പ്രധാനമായും ഇന്നത്തെ യോഗത്തിൽ ഉണ്ടാവുക. ഒരിക്കൽക്കൂടി യോഗംചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് ഇപ്പോൾ മുതിർന്ന നേതാക്കൾക്കിടയിലുള്ള ധാരണ.

ജില്ലയിലെ മുതിർന്ന നേതാക്കളുമായി ആലോചിച്ച് സാധ്യത സ്ഥാനാർത്ഥി പട്ടിക നൽകാൻ എല്ലാം ഡിസിസി അധ്യക്ഷൻമാരോടും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടിരുന്നു. പല ജില്ലകളിലും ഈ സാധ്യത സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി പരാതികൾ ഉയർന്നു കഴിഞ്ഞു. എറണാകുളവും ഇടുക്കിയും അടക്കം പല ജില്ലകളും തീരുമാനം കെ.പിസിസിക്ക് വിട്ടിരിക്കുകയാണ്.

സിറ്റിംഗ് എംപി ആന്റോ ആൻറണിയുടെ പേര് ഒഴിവാക്കിയുള്ള പട്ടികയാണ് പത്തനംതിട്ട ഡിസിസി സമർപ്പിച്ചത്. നിലവിലെ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് മുൻ ഡിസിസി അധ്യക്ഷന്മാരായ കെ ശിവദാസൻ നായർ, പി മോഹൻരാജ് എന്നിവരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് ശശിതരൂരിന്റെ പേരുമാത്രമാണ് നൽകിയിരിക്കുന്ന എങ്കിലും ആറ്റിങ്ങലിൽ അഞ്ചോളം പേരുകൾ അടങ്ങുന്ന പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴികെ മറ്റ് സിറ്റിംഗ് എംപിമാരുടെ എല്ലാം പേരുകൾ ജില്ലകളിൽനിന്നുള്ള പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെപേരും കണ്ണൂർ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍