നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ‘Lok Sabha Election 2019: വോട്ടിംഗ് യന്ത്രം തകരാറിലായെന്ന പരാതി ഗൗരവത്തിലെടുക്കണം; വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ ചാണ്ടി

  ‘Lok Sabha Election 2019: വോട്ടിംഗ് യന്ത്രം തകരാറിലായെന്ന പരാതി ഗൗരവത്തിലെടുക്കണം; വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ ചാണ്ടി

  കുറേക്കാലമായി വോട്ടിംഗ് മെഷീനെ കുറിച്ച് പരാതി ഉയരുന്നുണ്ട്. അതുകൊണ്ടാണ് ബാലറ്റിലേക്ക് തിരിച്ച് പോകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

  ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

  ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
   കോട്ടയം: വോട്ടിംഗ് യന്ത്രത്തെ സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന പരാതികള്‍ ഗൗരവത്തിലെടുക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോവളത്തെ വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ കണ്ടെത്തിയെന്ന പരാതി ശരിയാന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തലയിലും കോവളത്തേതിനു സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ചേര്‍ത്തലയില്‍ ഇടത് മുന്നണി പരാതി നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

   കുറേക്കാലമായി വോട്ടിംഗ് മെഷീനെ കുറിച്ച് പരാതി ഉയരുന്നുണ്ട്. അതുകൊണ്ടാണ് ബാലറ്റിലേക്ക് തിരിച്ച് പോകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

   തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകളും ജനദ്രോഹനയങ്ങളും തുറന്ന് കാട്ടാന്‍ യുഡിഎഫിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കുടുംബ സമേതമെത്തി വോട്ടു ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

   Also Read: കൈപ്പത്തിക്ക് കുത്തിയാൽ താമര: സാങ്കേതികമായി അസാധ്യമെന്ന് ഉറപ്പുവരുത്തിയതായി ജില്ലാ കളക്ടർ

   First published:
   )}