'MLAമാരെ മത്സരിപ്പിക്കുന്നത് ഗതികേട്'; ഇനി മുരളീധരൻ ഈ വാക്കുകൾ വിഴുങ്ങുമോ?

കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം നടത്തിയത്

news18
Updated: March 19, 2019, 5:01 PM IST
'MLAമാരെ മത്സരിപ്പിക്കുന്നത് ഗതികേട്'; ഇനി മുരളീധരൻ ഈ വാക്കുകൾ വിഴുങ്ങുമോ?
കെ മുരളീധരൻ
  • News18
  • Last Updated: March 19, 2019, 5:01 PM IST
  • Share this:
തിരുവനന്തപുരം: ദിവസങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗം വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരനെ തിരിഞ്ഞുകൊത്തുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി പട്ടികയില്‍ ആറ് എംഎല്‍എമാര്‍ ഇടംപിടിച്ചപ്പോള്‍ സിപിഎം നേതൃത്വത്തിന്റെ ഗതികേട് എന്നാണ് മുരളീധരൻ പ്രസംഗിച്ചത്. ഈ പ്രസംഗമാണ് ഇപ്പോൾ എതിരാളികൾ ആയുധമാക്കുന്നത്. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സിപിഎമ്മിനെതിരെ കെ മുരളീധരൻ രൂക്ഷ വിമർശനം നടത്തിയത്.

'എല്‍ഡിഎഫ് ആറ് എംഎല്‍എമാരെ സ്ഥാനാർഥിയാക്കിയത് ആ മുന്നണിയുടെ ഗതികേടാണ്. ഒന്നോ രണ്ടോ എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ ഇരുപത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആറ് എംഎല്‍എമാര്‍ സ്ഥാനാർഥി പട്ടികയില്‍ ഇടംപിടിച്ചത് മുന്നണി നേതൃത്വത്തിന്റെ ഗതികേടാണ്'- മുരളീധരൻ വിമർശിച്ചു.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപമായപ്പോൾ മൂന്ന് എംഎല്‍എമാരാണ് പട്ടികയില്‍ ഇടംപിടിച്ചത്. രൂക്ഷമായി പ്രതികരിച്ച മുരളീധരനും സ്ഥാനാർഥിയായി. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും ലോക്സഭയിലേക്ക് മതസരിക്കുന്നത്. എ പ്രദീപ് കുമാര്‍, വീണാ ജോർജ്, സി ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍, എ എം ആരീഫ്, പി വി അന്‍വര്‍ എന്നിവരാണ് എൽഡിഎഫിൽ നിന്ന് മത്സരിക്കുന്ന എംഎൽഎമാർ.

First published: March 19, 2019, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading