• HOME
  • »
  • NEWS
  • »
  • kerala
  • »
  • LOKSABHA ELECTION NSS GENERAL SECRETARY G SUKUMARAN NAIR S REACTION ON

Lok Sabha Election 2019: 'വിശ്വാസികളുടെ നിലപാട് പ്രതിഫലിക്കും'; സമദൂരം ആവര്‍ത്തിച്ച് ജി.സുകുമാരന്‍ നായര്‍

Lok Sabha Election 2019: 'ശബരിമല റിവ്യു ഹര്‍ജിയില്‍ വിധി വരുന്നതുവരെ സര്‍ക്കാര്‍ കാത്തിരുന്നെങ്കില്‍ എന്ത് ദോഷം സംഭവിക്കുമായിരുന്നു'.

സുകുമാരൻ നായർ

സുകുമാരൻ നായർ

  • News18
  • Last Updated :
  • Share this:
    ചങ്ങനാശേരി: ജനങ്ങള്‍ തികഞ്ഞ യഥാര്‍ഥ്യബോധത്തോടെയാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് സമദൂര നിലപാട് തുടരും. വിശ്വാസികള്‍ക്ക് അനുകൂല നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് കുറച്ചൊക്കെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എന്‍എസ്എസ് ആസ്ഥാനത്തെത്തിയ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വിജയാശംസ നേര്‍ന്നെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

    ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കണമെന്നതാണ് എന്‍.എസ്.എസിന്റെ നിലപാട്. ശബരിമല റിവ്യു ഹര്‍ജിയില്‍ വിധി വരുന്നതുവരെ സര്‍ക്കാര്‍ കാത്തിരുന്നെങ്കില്‍ എന്ത് ദോഷം സംഭവിക്കുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകുമെന്നും ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളില്‍ വോട്ട് ചെയ്തതിനു ശേഷം സുകുമാരന്‍ നായര്‍ പറഞ്ഞു.

    Also Read താമരയ്ക്ക് വോട്ട് ചെയ്യാനാവുന്നില്ല: നിയമനടപടി സ്വീകരിക്കുമെന്ന് കെ.സുരേന്ദ്രന്‍

    First published:
    )}