നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ല; കെ. സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നും പി.സി ജോര്‍ജ്

  ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ല; കെ. സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നും പി.സി ജോര്‍ജ്

  ശബരിമലയില്‍ വിഷയമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാട്ടില്‍ ഇല്ലായിരുന്നു. ഇടത് സ്ഥാനാര്‍ത്ഥി വനിതാ മതിലില്‍ ആയിരുന്നു. കെ.സുരേന്ദ്രന്‍ ആചാരത്തിന് ജയിലില്‍ കിടന്നു

  പി സി ജോർജ്

  പി സി ജോർജ്

  • Last Updated :
  • Share this:
   കോട്ടയം: തന്റെ പാര്‍ട്ടിയായ ജനപക്ഷം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സ്ഥാനാര്‍ഥികളെ നോക്കി പിന്തുണ നല്‍കാനാണ് തീരുമാനമെന്നും ജോര്‍ജ് വ്യക്തമാക്കി. കോട്ടയം പ്രസ്‌ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനു പിന്തുണ നല്‍കും. പത്തനംതിട്ടയില്‍ ശബരിമലയുടെ പവിത്രത ഉറപ്പാക്കുന്ന ആള്‍ ജയിക്കണം. ആചാരം സംരക്ഷിക്കുന്നവര്‍ക്ക് പത്തനംതിട്ടയില്‍ വോട്ട് ചെയ്യുമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. ശബരിമലയില്‍ വിഷയമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാട്ടില്‍ ഇല്ലായിരുന്നു. ഇടത് സ്ഥാനാര്‍ത്ഥി വനിതാ മതിലില്‍ ആയിരുന്നു. കെ.സുരേന്ദ്രന്‍ ആചാരത്തിന് ജയിലില്‍ കിടന്നു. വേണ്ടിവന്നാല്‍ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ജോര്‍ജ് വ്യക്തമാക്കി.

   Also Read 450 പേരുടെ മരണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല

   എസ്.ഡി.പി.ഐ തമിഴ്നാട്ടില്‍ ബിജെപി മുന്നണിയിലാണ്. തനിക്ക് എസ്ഡി.പി.ഐയുമായി ബന്ധമില്ല. കേരളത്തില്‍ ബി.ജെ.പി മുന്നണിയുമായി സഹകരിക്കുന്നതില്‍ പാര്‍ട്ടിയിലെ മുസ്ലിം അംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

   First published: