• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BIG BREAKING: Rahul in Wayanad രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥി

news18
Updated: March 31, 2019, 11:11 AM IST
BIG BREAKING: Rahul in Wayanad  രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥി
RAHUL GANDHI
  • News18
  • Last Updated: March 31, 2019, 11:11 AM IST IST
  • Share this:
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. കഴിഞ്ഞ കുറച്ച് ദിവസമായി പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ സ്ഥിരീകരണമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരളത്തില്ലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് സംസ്ഥാന ഘടകങ്ങളുടെ ആവശ്യം മാത്രമാണെന്നും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നുമായിരുന്നു ഹൈക്കമാന്‍ഡിന്റെ പ്രതികരണം. രാഹുല്‍ മത്സരിക്കുന്നതിന്റെ ഭാഗമായി വടകര, വയനാട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

Also Read: ആവേശമായി രാഹുലിന്റെ വരവ്; വെല്ലുവിളിയാകുന്നത് ഇടതുപക്ഷത്തിന്

ദക്ഷിണേന്ത്യയില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. കേരളത്തില്‍ നിന്നു കൂടി മത്സരിക്കണമെന്ന ആവശ്യമാണ് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വച്ചിരുന്നത്. ഇത് ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് സഹായകമാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കേരളത്തിനു പുറമെ തമിഴ്‌നാടും കര്‍ണാടകയും സമാനായ ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം അമേഠിയ്ക്ക് പുറമെ കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് പരാജയ ഭീതികൊണ്ടാണെന്നായിരുന്നു എല്‍ഡിഎഫ് ബിജെപി നേതാക്കളുടെ പ്രതികരണം.

First published: March 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...