രാഹുല്‍ ബുധനാഴ്ച വയനാട്ടിലെത്തും; ആവേശം ഇരട്ടിയാക്കാന്‍ പ്രിയങ്കയും

കോഴിക്കോടു നിന്നും ഹെലികോപ്ടറില്‍ കല്‍പറ്റയിലെത്തുന്ന രാഹുല്‍ റോഡ്‌ഷോയ്ക്കു ശേഷമാകും പത്രിക സമര്‍പ്പിക്കുക.

News18 Malayalam
Updated: April 2, 2019, 8:13 AM IST
രാഹുല്‍ ബുധനാഴ്ച വയനാട്ടിലെത്തും; ആവേശം ഇരട്ടിയാക്കാന്‍ പ്രിയങ്കയും
പ്രിയങ്കയും രാഹുലും
  • Share this:
ന്യൂഡല്‍ഹി/കൽപ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വ്യാഴാഴ്ചയാണ് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്.

ബുധനാഴ്ച രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഹെലികോപ്ടറില്‍ കല്‍പ്പറ്റയിലെത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടാകും.

Also Read രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ

ഹെലികോപ്ടറില്‍ കല്‍പറ്റയിലെത്തുന്ന രാഹുല്‍ റോഡ്‌ഷോയ്ക്കു ശേഷമാകും പത്രിക സമര്‍പ്പിക്കുക. വ്യാഴാഴ്ചയാണ് കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിനം. കോണ്‍ഗ്രസ് അധ്യക്ഷനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മലപ്പുറം-വയനാട് ഡി.സി.സികള്‍ വ്യതക്തമാക്കി.

First published: April 2, 2019, 8:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading