• HOME
  • »
  • NEWS
  • »
  • kerala
  • »
  • എറണാകുളത്തെ 83-ാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് ആരംഭിച്ചു; വോട്ടു ചെയ്യാന്‍ 915 പേർ

എറണാകുളത്തെ 83-ാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് ആരംഭിച്ചു; വോട്ടു ചെയ്യാന്‍ 915 പേർ

23-ന് നടത്തിയ പോളിങില്‍ യന്ത്രത്തകരാറിനെ തുടർന്ന് 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയിരുന്നു.

തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ്.

  • News18
  • Last Updated :
  • Share this:
    കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലത്തിലെ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് ആരംഭിച്ചു. ഏപ്രില്‍ 23-ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്.  23-ന് നടത്തിയ പോളിങില്‍ യന്ത്രത്തകരാറിനെ തുടർന്ന് 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയിരുന്നു.

    കളമശ്ശേരി നിയോജകമണ്ഡലത്തിലെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട കണിയാംകുന്നിലെ 83-ാം നമ്പര്‍ ബൂത്തിലുള്ള 915 വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനം രേഖപ്പെടുത്തുന്നത്. ഏപ്രില്‍ 23ന് നടത്തിയ പോളിങില്‍ 715 പേരാണ് വോട്ടു ചെയ്തത്. കിഴക്കേ കടുങ്ങല്ലൂര്‍ ബാങ്ക് ഹാളിലാണ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഏഴുമണിക്ക് പോളിങ് ആരംഭിച്ചപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നീണ്ടനിരയാണ് ബൂത്തിനു പുറത്ത് കാണാനാകുന്നത്.

    Also Read മീണയുടെ സ്ഥിരീകരണം ബൂത്തുപിടിത്തത്തിനും കള്ളവോട്ടിനുമെതിരെ നടത്തിയ ധാര്‍മിക സമരത്തിന്റെ വിജയം

    യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, എല്‍.ഡി.എഫിനു വേണ്ടി പി രാജീവ്, എന്‍.ഡി.എയ്ക്കു വേണ്ടി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.

    First published: