തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റ് പോലും നേടാനാകാത്തതിൽ ബിജെപി നേതൃത്വത്തിന് വിമർശനം. ശബരിമല നൽകിയ സുവർണ്ണ അവസരത്തിലും അക്കൗണ്ട് തുറക്കാനാവാതെ പോയത് നേതൃത്വത്തിന്റെ വീഴ്ചയെന്നാണ് വിമർശനം. ശബരിമല സമരത്തിൽ ഒപ്പം നിന്ന എൻ എസ്എ സി ന്റെ വോട്ട് ഉറപ്പിക്കാൻ പോലും നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഇത് പരിശോധിക്കണമെന്നും പാർട്ടി വക്താവ് എം എസ് കുമാർ ആവശ്യപ്പെട്ടത് പാർട്ടിക്കുള്ളിലെ തർക്കത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
also read: സൂററ്റ് തീപിടുത്തം: അന്വേഷണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്; രക്ഷപ്പെടാൻ പഴുതുകൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽസമുദായ സംഘടനകളുടെ പിന്തുണ ഉറപ്പിക്കാൻ ആവാതെ പോയതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം എന്നാണ് ബിജെപി നേതാക്കളുടെ പ്രാഥമിക വിലയിരുത്തൽ.
ശബരിമല വിഷയത്തിൽ ഒപ്പം നിന്ന് സമരം ചെയ്തത സംഘടനയാണ് എൻഎസ്എസ്. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പോലും എൻഎസ്എസ് വോട്ട് യുഡിഎഫിനാണ് പോയതെന്നാണ് ആരോപണം.
തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും പരാജയത്തിന്റെ ആഴം കൂടാൻ കാരണം ഇതാണെന്നും വിലയിരുത്തുന്നു. ബിജെപിയുടെ പരാജയത്തിൽ ആരോപണ മുന നീളുന്നത് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയ്ക്ക് നേരെയാണ്.
നേതൃമാറ്റമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാകുമെന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായി എന്നും ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ അടുത്ത ആഴ്ച നടക്കുന്ന ചർച്ചകളിൽ നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയരുമെന്ന് വ്യക്തമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.