• HOME
  • »
  • NEWS
  • »
  • kerala
  • »
  • മോദിയുടെ വിജയത്തെ പുകഴ്ത്തി ശ്രീധരൻപിള്ള; ഫേസ്ബുക്ക് പോസ്റ്റിന് കീഴെ അണികളുടെ തെറിയഭിഷേകവും പൊങ്കാലയും

മോദിയുടെ വിജയത്തെ പുകഴ്ത്തി ശ്രീധരൻപിള്ള; ഫേസ്ബുക്ക് പോസ്റ്റിന് കീഴെ അണികളുടെ തെറിയഭിഷേകവും പൊങ്കാലയും

Loksabha Election Result 2019: ശ്രീധരൻപിള്ളയുടെ അധികാരമോഹമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് ഒരു പ്രവർത്തകൻ ആരോപിക്കുന്നത്. സുവർണാവസര പരമാർശം പാർട്ടിക്ക് ഏറെ ദോഷം ചെയ്തുവെന്നാണ് മറ്റൊരു പ്രവർത്തകന്‍റെ കമന്‍റ്.

പി.എസ് ശ്രീധരൻപിള്ള

പി.എസ് ശ്രീധരൻപിള്ള

  • News18
  • Last Updated :
  • Share this:
    എൻഡിഎയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദപ്രകടനം നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബിജെപി സംസ്ഥാൻ അധ്യക്ഷൻ അഡ്വ. ശ്രീധരൻ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ രോക്ഷപ്രകടനവുമായി പാർട്ടി അണികൾ. പത്തനംതിട്ടയിലെ തോൽവിക്ക് കാരണക്കാരൻ ശ്രീധരൻപിള്ളയാണെന്ന് ആരോപിച്ചാണ് പ്രവർത്തകർ പാർട്ടി അധ്യക്ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാലയിടുന്നത്. കുമ്മനം രാജശേഖരനെ വിളിച്ചുവരുത്തി അപമാനിച്ചുവെന്നും, തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. ശ്രീധരൻപിള്ളയുടെ അധികാരമോഹമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് ഒരു പ്രവർത്തകൻ ആരോപിക്കുന്നത്. സുവർണാവസര പരമാർശം പാർട്ടിക്ക് ഏറെ ദോഷം ചെയ്തുവെന്നാണ് മറ്റൊരു പ്രവർത്തകന്‍റെ കമന്‍റ്. എല്ലാംകൊണ്ടും അനുകൂല സാഹചര്യമുണ്ടായിട്ടും കേരളത്തിൽ ജയിക്കാനാകാത്തത് ശ്രീധരൻപിള്ളയുടെ കഴിവുകേടുകൊണ്ടാണെന്നും പ്രവർത്തകർ ആരോപിക്കുന്നു.

    ശ്രീധരൻ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നരേന്ദ്ര മോദി വിരുദ്ധർക്ക് ഏറ്റ കനത്ത തിരിച്ചടി.

    17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിനുള്ള അംഗീകാരവും തുടര്‍ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷവും ആണ് പ്രകടിപ്പിച്ചിട്ടുള്ളത്. 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നരേന്ദ്രമോദിയെ തുടരാന്‍ അനുവദിക്കില്ലെന്ന മുഖ്യ അജണ്ടയുടെ അടിസ്ഥാനത്തില്‍ എല്ലാ അടവുകള്‍ പ്രയോഗിച്ചിട്ടും ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയമാണ് എന്‍.ഡി.എ യ്ക്കും നരേന്ദ്രമോദിക്കും നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ജനങ്ങളാല്‍ വലിച്ചെറിയപ്പെട്ട അവസ്ഥയില്‍ നിലമ്പരിശാക്കപെട്ടിരിക്കയാണ്. കേരളവും തമിഴ്‌നാടും പഞ്ചാബും മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. ഈ തിളക്കമാര്‍ന്ന വിജയം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ജനകീയ മാന്‍ഡേറ്റാണ്. നരേന്ദ്ര മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് എൻഡിഎ പ്രവർത്തകരോട് നാളെ (24-05-2019) ആഹ്ളാദ പ്രകടനങ്ങൾ നടത്താൻ എൻഡിഎ സംസ്ഥാന ഘടകം ആഹ്വാനം ചെയ്‌തിരിക്കുന്നു.

    sreedharana pilla_fbh post comment
    sreedharana pilla_fb post comment


    First published: