കൊച്ചി: സോളാര്‍ വിവാദത്തിലെ നായിക സരിത എസ് നായര്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആരെയും വ്യക്തമപരമായി അധിക്ഷേപിക്കാനോ ജയിക്കാനോ വേണ്ടിയല്ല താന്‍ മത്സരിക്കുന്നതെന്ന് സരിത നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
എറണാകുളത്തിന് പുറമേ വയനാട്ടിലും മത്സരിക്കുമെന്ന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മത്സരം.
എറണാകുളത്ത് യു.ഡി.എഫിനു വേണ്ടി ഹൈബി ഈഡന് എം.എല്‍.എയും എല്‍.ഡി.എഫിനു വേണ്ടി മുന്‍ രാജ്യസഭാംഗവും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ പി.രാജീവുമാണ് മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.
Also Read
ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ല; കെ. സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നും പി.സി ജോര്‍ജ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.