ഇന്റർഫേസ് /വാർത്ത /Kerala / എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം; കൂടുതല്‍ പരിശോധന വേണമെന്ന് കളക്ടര്‍

എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം; കൂടുതല്‍ പരിശോധന വേണമെന്ന് കളക്ടര്‍

എം.കെ രാഘവൻ

എം.കെ രാഘവൻ

ഒളിക്യാമറ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാതെ തീരുമാനത്തില്‍ എത്താന്‍ കഴിയില്ലെന്നു കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരായ പരാതിയില്‍ കൂടുതല്‍ പരിശോധന വേണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ഒളിക്യാമറ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാതെ തീരുമാനത്തില്‍ എത്താന്‍ കഴിയില്ലെന്നു കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.

    ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലാണ് എംകെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാ​ഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടെന്നും ചാനൽ ആരോപിക്കുന്നു.

    അതേസമയം കോഴ വിവാദത്തിനു പിന്നിൽ സിപിഎമ്മാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോഴ വിവാദം തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിക്കുമെന്ന് രാഘവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് എം.കെ.രാഘവനും വ്യക്തമാക്കി.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    Also Read എം കെ രാഘവനെതിരായ കോഴ ആരോപണം കണ്ണൂർ റേഞ്ച് ഐ ജി അന്വേഷിക്കും

    രാഷ്ട്രീയ ഗൂഡാലോചനയെന്ന ആരോപണം തള്ളി സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. ഒളിക്യാമറ വാര്‍ത്തയ്ക്കു പിന്നില്‍ സിപിഎം ആണെന്ന ആരോപണം തെളിയിക്കാന്‍ എംകെ രാഘവനെ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ വെല്ലുവിളിച്ചു.

    First published:

    Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bribe, Bribery allegation, Congress, Election, General elections 2019, Kerala Lok Sabha Elections 2019, Kozhikkode, Lok Sabha poll, കോൺഗ്രസ്, കോഴിക്കോട്, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019