തിരുവനന്തപുരം: തൃശൂരില്‍ നടന് സുരേഷ് ഗോപി എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും. ഇതു സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി. ഇതിനായി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചെന്നും വിവരമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൃശൂരില്‍ സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. സുരേഷ് ഗോപി നിലവില്‍ രാജ്യസഭാംഗമാണ്.
Also Read
'ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു പോയി'; കോഴിക്കോട്ടെ പ്രസംഗത്തിലും രമ്യയ്ക്ക് അധിക്ഷപം
ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. കൃഷ്ണദാസ്, ടോം വടക്കന്‍ എന്നിവരെയും തൃശൂരില്‍ പരിഗണിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.