• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വെള്ളാപ്പള്ളിയെ ചീത്ത വിളിക്കുന്നിടത്ത് ഇരിയ്ക്കില്ലെന്ന് ഡി സുഗതൻ; യൂദാസുമാരെ പുറത്താക്കണമെന്ന് സുധീരന്‍

പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന യൂദാസുമാരെ ഒഴിവാക്കണമെന്ന് സുധീരന്‍ ഡിസിസി യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. നാഴികയ്ക്ക് നാല്‍പ്പതു വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നയാളാണ് വെള്ളാപ്പള്ളിയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സുധീരന്റെ വിമര്‍ശനം.

news18
Updated: March 24, 2019, 6:55 PM IST
വെള്ളാപ്പള്ളിയെ ചീത്ത വിളിക്കുന്നിടത്ത് ഇരിയ്ക്കില്ലെന്ന് ഡി സുഗതൻ; യൂദാസുമാരെ പുറത്താക്കണമെന്ന് സുധീരന്‍
വി.എം സുധീരൻ
  • News18
  • Last Updated: March 24, 2019, 6:55 PM IST IST
  • Share this:
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വി.എം സുധീരന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും മുന്‍ എംഎല്‍എ ഡി.സുഗതന്‍ ഇറങ്ങിപ്പോയി. വെള്ളാപ്പള്ളിയെ ചീത്ത വിളിക്കുന്നിടത്തു താന്‍ ഇരിക്കേണ്ട കാര്യമില്ലാത്തതിനാലാണ് ഇറങ്ങിപ്പോയതെന്ന് എസ്എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗമായ സുഗതന്‍ വ്യക്തമാക്കി. അതേസമയം വാര്‍ത്താസമ്മേളനത്തിനു പിന്നാലെ നടന്ന ഡിസിസി യോഗത്തില്‍ വി.എം സുധീരന്‍ യൂദാസുമാര്‍ പാര്‍ട്ടിയിലുണ്ടെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു.

പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന യൂദാസുമാരെ ഒഴിവാക്കണമെന്ന് സുധീരന്‍ ഡിസിസി യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. നാഴികയ്ക്ക് നാല്‍പ്പതു വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നയാളാണ് വെള്ളാപ്പള്ളിയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സുധീരന്റെ വിമര്‍ശനം. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലാപത്തെക്കുറിച്ച് എന്ത് പറയാനാണ്. എന്‍എസ്ഡിപി പ്രവര്‍ത്തിക്കേണ്ടതിനു വിപരീതമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. സിപിഎം ബിജെപി ബന്ധത്തിന്റെ കണ്ണിയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി. വര്‍ഗീയ ഭ്രാന്തനെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

Also Read മോദിയും പിണറായിയും തമ്മില്‍ ഗൂഡബന്ധം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പിറകെ നടക്കുന്നു: സുധീരന്‍

ലാവ്ലിന്‍ കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി തയാറാണെങ്കിലും സിബിഐ തയ്യാറല്ല. ഇത് സിപിഎം ബിജെപി ബന്ധത്തിന് തെളിവാണെന്ന് സുധീരന്‍ പറഞ്ഞു. വ്യക്തിപരമായി ആരോടും വിദ്വേഷമില്ല. വെള്ളാപ്പള്ളിയുടെ നിലപാടുകളോടാണു വിയോജിപ്പ്. മഹാരഥന്മാര്‍ ഇരുന്ന സ്ഥാനത്തിരിക്കുന്നയാളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് വേദനാജനകമാണ്. മകന്‍ ബിജെപിക്കൊപ്പവും അച്ഛന്‍ സിപിഎമ്മിനൊപ്പവുമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു തങ്ങള്‍ക്കു പ്രശ്‌നമൊന്നും വരാതിരിക്കാനാണ് ഇതിലൂടെ നോക്കുന്നതെന്നും സുധീരന്‍ ആരോപിച്ചിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍