സംസ്ഥാനത്ത് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി ഇന്ന്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട് ജില്ലാ കളക്​ടർക്ക് പ്രതിക സമർപ്പിക്കും. തുഷാർ വെളളാപ്പളളിക്ക് പകരം തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിയും ഇന്ന് പത്രിക നൽകും

news18
Updated: April 4, 2019, 7:15 AM IST
സംസ്ഥാനത്ത് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി ഇന്ന്
News 18
  • News18
  • Last Updated: April 4, 2019, 7:15 AM IST
  • Share this:
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന ദിവസം ഇന്ന്. വയനാട്ടിൽ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയും തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ഇന്ന് പത്രിക നൽകും. മൂന്ന് പ്രധാന മുന്നണികളുടെയും മറ്റ് പ്രധാന സ്ഥാനാർത്ഥികൾ എല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു.

Also Read-ഒളിക്യാമറ വിവാദം: തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് എം.കെ രാഘവന്‍

നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്നത്തോടെ പൂർത്തിയാവും. നാളെയാണ് സൂക്ഷ്മ പരിശോധന. മുൻകരുതൽ എന്ന നിലയിൽ എല്ലാ മണ്ഡലങ്ങളിലും പ്രധാന മുന്നണികൾ ഡമ്മി സ്ഥാനാർത്ഥിക്ക് കൂടി പത്രിക നൽകും. സാധാരണ നിലയിൽ പ്രധാന സ്ഥാനാർത്ഥികളുടെ അപരന്മാർ അവസാന ദിവസമാണ് പത്രിക സമർപ്പിക്കുന്നത്. ഏതെല്ലാം സ്ഥാനാർത്ഥികൾക്ക് അപരന്മാരുണ്ടാകും എന്ന ചിത്രവും ഇന്നത്തോടെ വ്യക്തമാകും.പത്രിക പിൻവലിക്കാൻ ഏപ്രിൽ എട്ട് വരെ സമയം ഉണ്ട്.

Also read: പ്രവർത്തകരുടെ ആവേശത്തിമിർപ്പിലേക്ക് രാഹുൽ ഗാന്ധി പറന്നിറങ്ങി

മൂന്ന് പ്രധാന മുന്നണികളുടെയും സ്ഥാനാർത്ഥി ചിത്രം വ്യക്തമായതിനാൽ സാങ്കേതികത്വത്തിന് അപ്പുറമുളള പ്രാധാന്യം ഇതിനില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട് ജില്ലാ കളക്​ടർക്ക് പ്രതിക സമർപ്പിക്കും. തുഷാർ വെളളാപ്പളളിക്ക് പകരം തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിയും ഇന്ന് പത്രിക നൽകും. കൂടുതൽ കേസ് വിവരങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രനും ഇന്ന് വീണ്ടും പത്രിക നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം നൽകിയ 41 പത്രികകൾ അടക്കം ഇതുവരെ 20 മണ്ഡലങ്ങളിലായി 154 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

First published: April 4, 2019, 7:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading