രമ്യ ഹരിദാസിനെ പുകഴ്ത്തി ലോക്സഭാ സ്പീക്കർ; നല്ല ഇംഗ്ലീഷിൽ നാടിന്റെ പ്രശ്നങ്ങള്‍ സഭയിലുന്നയിച്ച് കന്നി പ്രസംഗം

ആലത്തൂർ കാർഷിക മേഖലയാണെന്നും കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗമെന്നും രമ്യ പറഞ്ഞു.

news18
Updated: July 2, 2019, 8:31 PM IST
രമ്യ ഹരിദാസിനെ പുകഴ്ത്തി ലോക്സഭാ സ്പീക്കർ; നല്ല  ഇംഗ്ലീഷിൽ നാടിന്റെ പ്രശ്നങ്ങള്‍ സഭയിലുന്നയിച്ച് കന്നി പ്രസംഗം
ramya haridas
  • News18
  • Last Updated: July 2, 2019, 8:31 PM IST
  • Share this:
ന്യൂഡൽഹി: ആലത്തൂരിൽ മികച്ച വിജയം കാഴ്ചവെച്ച രമ്യ ഹരിദാസ് പാർലമെന്റിലും താരമായി. ശൂന്യവേളയിൽ സ്പീക്കർ ഓം ബിര്‍ള സംസാരിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവം. രാംമിയ എന്ന് തെറ്റായിട്ടാണ് സ്പീക്കർ രമ്യയുടെ പേര് ഉച്ചരിച്ചത്. രമ്യയും മറ്റംഗങ്ങളും ചേർന്ന് ഇത് തിരുത്തുകയായിരുന്നു.

also read: കസ്റ്റഡി മരണം: പ്രതിയെ പൊലീസിന് കൈമാറിയ നാട്ടുകാരെ പ്രതിയാക്കരുതെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ഇത് കേട്ട് ചിരിച്ചു പോയ സ്പീക്കർ പിന്നാലെ രമ്യയെ പുകഴ്ത്തി സംസാരിച്ചു. തദ്ദേശ ഭരണ നേതൃതലത്തിൽ മികച്ച പ്രവർത്തനമാണ് രമ്യ കാഴ്ചവെച്ചതെന്ന് സ്പീക്കർ അംഗങ്ങളോടായി പറഞ്ഞു.

ഇതിനു പിന്നാലെ രമ്യ സംസാരിച്ചു. വ്യക്തമായ ഇംഗ്ലീഷിൽ തന്നെയാണ് രമ്യ ആലത്തൂരിന്റെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിച്ചത്. ആലത്തൂർ കാർഷിക മേഖലയാണെന്നും കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗമെന്നും രമ്യ പറഞ്ഞു. കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കർഷകർക്ക് മിനിമം വില ലഭിക്കുന്നില്ലെന്ന് രമ്യ വ്യക്തമാക്കി.

Dont Miss: ലോക്സഭയിൽ മലയാളം പറയാൻ എംപിമാർ എന്തിനാണ് അറയ്ക്കുന്നത്?

അടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷം തളിച്ച പച്ചക്കറികളെപ്പോലെയല്ല, ഓർഗാനിക് രീതിയിലാണ് ഇവിടെ കർഷകർ കൃഷി ചെയ്യുന്നതെന്നും അതിനാൽ പച്ചക്കറികൾ സംഭരിച്ച് സൂക്ഷിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സംഭരണികൾ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നതായി രമ്യ പറഞ്ഞു.
First published: July 2, 2019, 6:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading