നഴ്സിംഗ് അസോസിയേഷൻ ക്രമക്കേട്: ജാസ്മിൻ‌ ഷായ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

news18
Updated: September 5, 2019, 7:22 AM IST
നഴ്സിംഗ് അസോസിയേഷൻ ക്രമക്കേട്: ജാസ്മിൻ‌ ഷായ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ജാസ്മിൻ ഷാ
  • News18
  • Last Updated: September 5, 2019, 7:22 AM IST IST
  • Share this:
തിരുവനന്തപുരം: യുണൈറ്റ‍ഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സംഘടനാ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഫണ്ടിൽ‌ തിരിമറി നടത്തിയെന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈംബ്രാഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

യു.എൻ.എയുടെ ഫണ്ടിൽ നിന്നും മൂന്നരക്കോടിയോളം രൂപ നേതൃത്വം വെട്ടിച്ചെന്നാണ് പരാതി. മുന്‍ പ്രസിഡന്റ് സിബി മുകേഷാണ് സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലത്ത് മൂന്നരക്കോടി രൂപ വെട്ടിപ്പ് നടത്തിയതെന്നാണ് പരാതി.

Also Read-അഴിമതി ആരോപണങ്ങൾക്ക് പിന്നിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ഗൂഢാലോചന: ജാസ്മിൻ ഷാ

ഇതിൽ കേസെടുത്ത ക്രൈംബ്രാഞ്ച് ജാസ്മിൻ ഷാ ഉള്‍പ്പെടെ നാല് പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് സമഗ്രാന്വേഷണം നടത്തണമെന്ന റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറി. ഡിജിപിക്ക് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

Also Read-യുഎൻഎയ്ക്ക് എതിരായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് കേസെടുത്തു

ഇതിനെതിരെ ജാസ്മിൻ ഷാ അടക്കമുള്ളവർ കോടതിയെ സമീപിച്ചിരുന്നു. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നുമായിരുന്നു പ്രതികളുടെ വാദം. എതിര്‍വിഭാഗത്തിന്‍റെ പരാതികളില്‍ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തില്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും ഇവർ കോടതിയെ അറിയിച്ചിരുന്നു.കേസെടുത്തത് മുതൽ തന്നെ ജാസ്മിൻ ഷായും കൂട്ടരും ഒളിവിലാണെന്നാണ് സൂചന. ആ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading