• HOME
  • »
  • NEWS
  • »
  • kerala
  • »
  • കമ്പി കൊണ്ടുപോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടു; പിന്നില്‍ വന്ന ബൈക്ക് യാത്രികന്‍ കമ്പി കുത്തിക്കയറി മരിച്ചു

കമ്പി കൊണ്ടുപോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടു; പിന്നില്‍ വന്ന ബൈക്ക് യാത്രികന്‍ കമ്പി കുത്തിക്കയറി മരിച്ചു

അപകടം ഉണ്ടായ ഉടന്‍ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ തന്നെ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • Share this:

    തൃശ്ശൂര്‍ ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നിലാണ് ബൈക്ക് യാത്രികന്‍ ഇടിച്ചുകയറിയത്‌. യുവാവിന്‍റെ കഴുത്തിലും നെഞ്ചിലും കമ്പി കുത്തിക്കയറിയിട്ടുണ്ട്.

    അപകടം ഉണ്ടായ ഉടന്‍ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ തന്നെ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തില്‍ ഇരുമ്പ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകടസൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

    വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയതെന്നാണ്‌ ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.

    Published by:Arun krishna
    First published: