24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ; പാലക്കാട്ട് ലോറി ക്ലീനർ മരിച്ചത് ഗ്യാ സ്റ്റൗ പൊട്ടിത്തെറിച്ച്

ലോറിക്കകത്ത് ഡ്രൈവർ സീറ്റിൽ കത്തികരിഞ്ഞ മൃതദേഹം ആരുടേതാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഡ്രൈവർ സതീഷിനെ മൊബൈലിൽ പല തവണ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തത് ആശങ്കക്കിടയാക്കി

News18 Malayalam | news18-malayalam
Updated: October 21, 2020, 9:47 PM IST
24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ; പാലക്കാട്ട് ലോറി ക്ലീനർ മരിച്ചത് ഗ്യാ സ്റ്റൗ പൊട്ടിത്തെറിച്ച്
Palakkad
  • Share this:
പാലക്കാട്: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതിൽ പാലക്കാട് കൊടുവായൂരിൽ ലോറിയിൽ തീപിടുത്തത്തെ തുടർന്ന് മരിച്ചത് ലോറി ക്ലീനർ കൊടുവായൂർ സ്വദേശി കുമാരനാണ്. ലോറിയിൽ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് നിഗമനം. ലോറിയിൽ നിന്ന് ഗ്യാസ് സ്റ്റൗ കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ആദ്യം അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി.

ലോറി ഡ്രൈവറായ കൊടുവായൂർ നെല്ലിക്കോട് സതീഷിന്‍റെ വീടിനു സമീപം നിർത്തിയിട്ട ലോറിയാണ് കത്തിയത്. തീ പിടിച്ച ശബ്ദം കേട്ട് സമീപവാസികൾ എത്തി തീ അണച്ചു . ലോറിക്കകത്ത് ഡ്രൈവർ സീറ്റിൽ കത്തികരിഞ്ഞ മൃതദേഹം ആരുടേതാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഡ്രൈവർ സതീഷിനെ മൊബൈലിൽ പല തവണ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തത് ആശങ്കക്കിടയാക്കി. എന്നാൽ ഇന്നലെ രാത്രി സഹോദരിയുടെ വീട്ടിൽ പോയ സതീഷ് ഭക്ഷണം കഴിച്ച് മൊബൈൽ ശബ്ദം കുറച്ച് ഉറങ്ങിയതിനാൽ ഫോൺ വന്ന വിവരമറിഞ്ഞില്ല.

ബുധൻ പുലർച്ചക്ക് ഫോൺ വരുന്ന വിവരം സഹോദരി അറിയച്ച ശേഷം തിരിച്ച് വിളിച്ചപ്പോഴാണ് ലോറി കത്തിയ വിവരവും ക്യാബിനിൽ കത്തിയനിലയിൽ ആളെ കണ്ട വിവരവും അറിയുന്നത്. കുമാരനാണ് ലോറിക്കകത്തെന്ന് സതീഷ് പറഞ്ഞപ്പോഴാണ് കത്തികരിഞ്ഞ ആളെ കുറിച്ച് വ്യക്തത വന്നത്. സഹോദരിയുടെ വീട്ടിൽ പോകുന്നതിനു മുമ്പ് കുമാരൻ വന്നാൽ ഭക്ഷണം കൊടുക്കണമെന്നും ലോറിയുടെ താക്കോൽ കൊടുക്കാനും കുടുംബക്കാരോട് പറഞ്ഞിരുന്നു. എന്നാൽ ഭക്ഷണം കഴിക്കാനൊ താക്കോൽ വാങ്ങാനൊ കുമാരൻ എത്തിയിരുന്നിനില്ല.

Also Read- 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ; കോട്ടയത്ത് മരിച്ചത് വീടുവിട്ടിറങ്ങിയ യുവാവ്

ലോറി ക്യാബിനിലെ വാതിൽ കമ്പി ഉപയോഗിച്ച് തുറന്നായിരിക്കും കുമാരൻ അകത്ത് കടന്നതെന്ന് കരുതുന്നു. ദീർഘദൂരം പോകുന്ന ലോറിയായതിനാൽ ഭക്ഷണം പാകം ചെയ്യാൻ ചെറിയ പാചക വാതക സിലിണ്ടറും സ്റ്റൗവും ലോറിക്കകത്തുണ്ട്. ചായ വെക്കാനുള്ള ശ്രമത്തിനിടെ തീ പടർന്ന് വാതിൽ തുറക്കാൻ കഴിയാതെ കുമാരൻ കത്തി കരിഞ്ഞതാണെന്ന് സംശയിക്കുന്നു. കൊടുവായൂർ നെല്ലിച്ചോട് മുഹമ്മദലി 15 ദിവസം മുമ്പ് വാങ്ങിയതാണ് ലോറി.
Published by: Anuraj GR
First published: October 21, 2020, 9:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading