• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide |കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു; മനംനൊന്ത് ഡ്രൈവര്‍ ജീവനൊടുക്കി

Suicide |കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു; മനംനൊന്ത് ഡ്രൈവര്‍ ജീവനൊടുക്കി

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ക്കിടന്നായിരുന്നു കാല്‍നടയാത്രക്കാരന്‍ മരിച്ചത്.

Suicide

Suicide

  • Share this:
    മലപ്പുറം: ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ചിരുന്ന ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയില്‍ വെട്ടം ആലിശ്ശേരിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

    തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. നാലുമാസങ്ങള്‍ക്ക് മുമ്പ് ബിജു പാംസ് ഫര്‍ണീച്ചര്‍ ഷോപ്പിന്റെ ഫര്‍ണീച്ചറുമായി ലോറിയോടിച്ച് പുനലൂരിലേക്ക് പോകവേയാണ് അപകടം നടന്നത്. കാല്‍നടയാത്രക്കാരന്‍ റോഡു മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു ലോറിയിടിച്ചത്.

    അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയില്‍ തന്നെ ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ക്കിടന്നായിരുന്നു കാല്‍നടയാത്രക്കാരന്‍ മരിച്ചത്. മാനസികവിഷമം കാരണം ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു. തന്റെ മനഃപ്രയാസം ബിജു വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

    മൃതദേഹം പരിശോധനയ്ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.

    ബുധനാഴ്ച മൃതദേഹപരിശോധനയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും. ബിജു അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിന്‍സി, ബൈജു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    Elephant attack | കാട്ടാന ആക്രമണം ; വയനാട്ടില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

    വയനാട് : വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു.കാട്ടുനായ്ക്ക കോളനിയില്‍ താമസിക്കുന്ന ശാന്തയാണ് മരിച്ചത്. ഇവരുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    ചിതലയം റേഞ്ചിലെ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ വിറകു ശേഖരിക്കുന്നതിനായി പോയപ്പോഴാണ് ശാന്തയെ ആന ആക്രമിച്ചത്. കാട്ടനയുടെ ആക്രമത്തില്‍ പരിക്ക് പറ്റിയ ശാന്തയുടെ സഹോദരി മാച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടെയാണ്  ആക്രമണം നടന്നത്.
    Published by:Sarath Mohanan
    First published: