തൃശൂർ : തൃശൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ചു ഡ്രൈവർ മരിച്ചു. കർണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ (59) ആണ് മരിച്ചത്. ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുജറാത്തിലെ സൂറത്തിൽ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ച ചന്ദ്രപ്പ.
ലോറിയിൽ കൊണ്ടുപോകുന്ന ചരക്കിന് മുകളിലുണ്ടായിരുന്ന ടാർപായ അഴിഞ്ഞ് പോയത് കാരണം അതു കെട്ടാൻ വേണ്ടി ലോറി റോഡരികിൽ നിർത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നു ഡ്രൈവർ. ടാർപായ കെട്ടുന്നതിനിടയിൽ പിന്നിൽ നിന്നും വന്നിരുന്ന ഗ്യാസ് ടാങ്കർ ഇടിച്ചു കയറുകയായിരുന്നു. അപകത്തെ തുടർന്ന് സംഭവസ്ഥലത്തുവച്ചു തന്നെ ചന്ദ്രപ്പ മരിക്കുകയായിരുന്നു. പരിക്കേറ്റ ഗ്യാസ് ടാങ്കർ ഡ്രൈവർ പാലക്കാട് പാമ്പുമല സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ടാങ്കർ ലോറി പൂർണമായും തകർന്നു. ഇതേ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Died in an accident