തിരുവനന്തപുരം: സ്കൂളില്‍ മുന്നില്‍ വെച്ച് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. തിരുവനന്തപുരം പൂവച്ചല്‍ യുപി സ്കൂളിന് മുന്നില്‍വെച്ചായിരുന്നു അപകടം. മാമ്പള്ളി സ്വദേശി ഇമ്മാനുവേലാണ് അപകടത്തില്‍പ്പെട്ടത്. സിമന്റ് കയറ്റിവന്ന ലോഖറിയാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ മുന്നിലെ വലതു വശത്തെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതുവഴി വന്ന കാര്‍ യാത്രകാര്‍ സംഭവം കണ്ട് വാഹനം നിര്‍ത്തി കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.