• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗൂഗിളിന്റെ 'സൈക്കോ' റൂട്ട്മാപ്പ് ; എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ലോറി വൈദ്യുതിലൈനിൽ കുടുങ്ങി

ഗൂഗിളിന്റെ 'സൈക്കോ' റൂട്ട്മാപ്പ് ; എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ലോറി വൈദ്യുതിലൈനിൽ കുടുങ്ങി

എറണാകുളത്ത് നിന്ന് ലോറി കോട്ടയം വഴി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ച ലോറിയാണ് കാനത്തെത്തി കുടുങ്ങിയത്.

  • Share this:
    കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്ക് ലോറി വഴി തെറ്റി എത്തിയത് കാനത്ത്. വൈദ്യുത ലൈനിൽ ഉടക്കി വാഹനം റോഡിൽ കുടുങ്ങി. എറണാകുളത്ത് നിന്ന് ലോറി കോട്ടയം വഴി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ച ലോറിയാണ് കാനത്തെത്തി കുടുങ്ങിയത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

    ലോറി വൈദ്യുതി ലൈനിൽ കുടുങ്ങിയതോടെ മേഖലയിൽ നാലു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഗൂഗിൾ മാപ്പ് നോക്കിയെത്തിയാണ് കുടുങ്ങിയതെന്ന് കർണാടക സ്വദേശി ലോറി ഡ്രൈവർ പറഞ്ഞു.

    Also Read-മോഷണം പോയ ഫോൺ കണ്ടെത്താൻ പൊലീസിന് സാങ്കേതികതടസം; അഞ്ചു ചെറുപ്പക്കാർ സ്വന്തനിലയില്‍ കണ്ടെത്തിയത് ഏഴു ഫോണുകൾ

    പുളിക്കൽ കവലയിൽ എത്തിയപ്പോൾ ലോറി ചങ്ങനാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പാറയിലെത്തി. അവിടെ നിന്ന് ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ കാനം വഴി ദേശീയപാതയിൽ എത്താനുള്ള വഴിയാണ് കണ്ടത്. തുടർന്ന് ലോറി ഇതേ റൂട്ടിലൂടെ കാനം കവലയിലെത്തി. ഇവിടെ നിന്ന് തിരിയുമ്പോൾ ചന്തക്കവലയിലെ വൈദ്യുത ലൈനിൽ ലോറിയുടെ മുകൾഭാഗം ഉടക്കുകയായിരുന്നു.

    Also Read-കേരള സര്‍ക്കാർ അപേക്ഷ ഫോറങ്ങളിൽ 'ഭാര്യ' വേണ്ട 'ജീവിതപങ്കാളി' മതി; ഭരണപരിഷ്കാര കമ്മിഷന്‍ നിർദേശം

    ഉടൻ തന്നെ ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും പുറത്തുചാടിയതിനാൽ അപകടം ഒഴിവായി. എന്നാൽ, ലോറി റോഡിന്റെ നടുക്ക് നിന്നും മാറ്റാനാവാതെ ഗതാഗതവും ഭാഗികമായി മുടങ്ങി. നാട്ടുകാർ കെഎസ്ഇബിയിൽ വിവരമറിയിച്ചതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാട്ടുകാർ ചേർന്ന് ഒമ്പതരയോടെ വൈദ്യുതി ലൈൻ കയറു കെട്ടി ഉയർത്തിയ ശേഷമാണ് ലോറി റോഡിൽ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.
    Published by:Jayesh Krishnan
    First published: