നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | വീട്ടുകാര്‍ ഉറക്കത്തില്‍; നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; ഡ്രൈവര്‍ ഇറങ്ങിയോടി

  Accident | വീട്ടുകാര്‍ ഉറക്കത്തില്‍; നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; ഡ്രൈവര്‍ ഇറങ്ങിയോടി

  മുവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ലോറിയാണ് വീട്ടിലേക്ക് പാഞ്ഞുകയറിയത്.

  • Share this:
   കൊച്ചി: നിയന്ത്രണം വിട്ട ലോറി(Lorry) വീട്ടിലേക്ക് ഇടിച്ചുകയറി. അത്ഭുകരമായി രക്ഷപ്പെട്ട് അമ്മയും മകളും. എംസി റോഡില്‍ ടിബി കവലയില്‍ പുലര്‍ച്ചെ 2.30നായിരുന്നു അപകടം(Accident). മുവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ലോറിയാണ് വീട്ടിലേക്ക് പാഞ്ഞുകയറിയത്. സ്റ്റോണ്‍ വര്‍ക് വ്യാപാരിയായ ഉറുമ്പില്‍തടത്തില്‍ രാജുവിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്.

   വീട്ടുകാര്‍ ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. തകര്‍ന്ന ഭിത്തിക്കടിയില്‍പ്പെട്ട് പരിക്കേറ്റ ഭാര്യ ഷെര്‍ലിന്‍(33), മകള്‍ മഗീഷ(11) എന്നിവരെ ആശുപത്രിയില്‍ എത്തിച്ചു. രാജുവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ ജെറിനും(9) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

   അപകടം നടന്ന ഉടന്‍ ഡൈവര്‍ ഓടി രക്ഷപ്പെട്ടു. ലോറിയില്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് നിസ്സാരപരുക്കുകളുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറി നീക്കിയാല്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകരുന്ന നിലയിലാണ്.

   Also Read-Accident | ബൈക്കുകള്‍ കൂട്ടിയിടിച്ചു; ബെംഗളൂരുവില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

   Needle stuck in Stomach | മൊട്ടുസൂചി വിഴുങ്ങി പത്താംക്ലാസുകാരി; ആമാശയത്തില്‍ കുടുങ്ങിയ സൂചി പുറത്തെടുത്തത് പത്ത് മണിക്കൂറിന് ശേഷം

   വസ്ത്രത്തില്‍ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചി (Needle) വിഴുങ്ങി പത്താം ക്ലാസുകാരി. കാക്കനാട് അത്താണി തുരുത്തേപറമ്പില്‍ വീട്ടില്‍, ഡ്രൈവറായ ഷിഹാബിന്റെ മകള്‍ ഷബ്‌ന (15) യാണ് മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങിയത്.

   ഞായറാഴ്ച രാത്രി എട്ടരയോടെ സംഭവം. ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കവേ ഷബ്‌ന തലയില്‍ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോവുകയും അത് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചി വിഴുങ്ങിപ്പോവുകയായിരുന്നു. 6 സെന്റിമീറ്റര്‍ നീളവും വലിയ മൊട്ടുള്ളതുമായിരുന്ന സൂചിയാണ് പെണ്‍കുട്ടി വിഴുങ്ങിപ്പോയത്.

   ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എക്‌സ്‌റേ എടുത്തപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ നിലയില്‍ സൂചി കണ്ടു. ഇത് പുറത്തെടുക്കാന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളില്‍ പേയെങ്കിലും അവിടെ നിന്നും സൂചി പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

   ഒടുവില്‍ അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലേക്ക് പോവുകയും അവിടെ നിന്നുമെടുത്ത എക്‌സ്‌റേയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി കണ്ടെത്തുകയും ചെയ്തു.

   പത്ത് മണിക്കൂര്‍ നീണ്ട കടുത്ത വേദനയ്ക്ക് ശേഷം ആമാശയത്തില്‍ കുടുങ്ങിയ മൊട്ടുസൂചി തിങ്കളാഴ്ച രാവിലെയോടെ ഒരു മണിക്കൂര്‍ നീണ്ട എന്‍ഡോസ്‌കോപ്പി വഴിയാണ് പുറത്തെടുത്തത്.
   Published by:Jayesh Krishnan
   First published:
   )}