കോഴിക്കോട്: യാത്രയ്ക്കിടെ പേഴ്സ് നഷ്ടപ്പെടുന്നത് ഒരു പതിവ് സംഭവമാണ്. ഉടമയുടെ അശ്രദ്ധ മൂലമോ പോക്കറ്റിക്കാരന് മോഷ്ടിക്കുമ്പോഴോ ആണ് ഇത്തരം സംഭവങ്ങള്‍ നടക്കാറുള്ളത്. പല കേസുകളിലും ഉടമയ്ക്ക് നഷ്ടപ്പെട്ട പേഴ്സ് തിരിച്ചുകിട്ടാറുമില്ല. എന്നാല്‍ ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട പേഴ്സും അതിലെ രേഖകളും തപാല്‍ മാര്‍ഗം ഉടമയ്ക്ക് തിരിച്ചു കിട്ടിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി പുളിക്കിൽ സാബിത്തിനാണ് ഡിസംബര്‍ 30ന് നഷ്ടപ്പെട്ട പേഴ്സും രേഖകളും നാല് ദിവസത്തിന് ശേഷം തപാല്‍ മാര്‍ഗം തിരിച്ചുകിട്ടിയത്. എന്നാൽ പേഴ്സിലുണ്ടായ 14,000 രൂപ തിരികെ കിട്ടിയില്ല.
ചെന്നൈയിലേക്ക് പോകാൻ വേണ്ടിയാണ് 30-ന് സാബിത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. രാത്രി എട്ട് മണിയോടെ തീവണ്ടിയിൽ കയറിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട കാര്യമറിഞ്ഞത്. ഡ്രൈവിങ് ലൈസൻസ്, എ.ടി.എം. കാർഡ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം പേഴ്സിലുണ്ടായിരുന്നു. തുടർന്ന് പോലീസിൽ പരാതിയും നൽകി.
അതിനിടെയാണ് കഴിഞ്ഞദിവസം സാബിത്തിന്റെ മേൽവിലാസത്തിൽ തപാലെത്തിയത്. പേഴ്സ് മോഷണം പോയതാണോ അതോ എവിടെയെങ്കിലും വീണുപോയതാണോയെന്നൊന്നും സാബിത്തിന് അറിയില്ല. എങ്കിലും രേഖകളെല്ലാം തിരിച്ചുകിട്ടിയതില്‍ സന്തോമുണ്ടെന്ന് സാബിത്ത് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.