• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Onam 2019: ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസിൽ വർദ്ധനയില്ല

മുന്‍ വര്‍ഷങ്ങളില്‍ 500 രൂപ വീതം ബോണസ് തുക വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് ഉണ്ടായിട്ടില്ല.

news18
Updated: September 3, 2019, 5:16 PM IST
Onam 2019: ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസിൽ വർദ്ധനയില്ല
മുന്‍ വര്‍ഷങ്ങളില്‍ 500 രൂപ വീതം ബോണസ് തുക വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് ഉണ്ടായിട്ടില്ല.
news18
Updated: September 3, 2019, 5:16 PM IST
കോഴിക്കോട്: ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസില്‍ വര്‍ധനയില്ല. കഴിഞ്ഞവര്‍ഷത്തെ പോലെ 6000 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പരാധീനതകളുടെ നടുവിലാണ് മിക്ക ലോട്ടറി തൊഴിലാളികളും എന്നിരിക്കെ ബോണസ് വര്‍ധിപ്പിക്കണം എന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

ലോട്ടറി തൊഴിലാളി ക്ഷേമനിധിയില്‍ സംസ്ഥാനത്ത് ആകെ 72000-ല്‍പരം പേരാണുള്ളത്. മാസം 50 രൂപ നിരക്കില്‍ വര്‍ഷം 600 രൂപ വീതം തൊഴിലാളികള്‍ ക്ഷേമനിധിയിലേക്ക് നല്‍കുന്നു. കഴിഞ്ഞവര്‍ഷം 6000 രൂപയായിരുന്നു ഓണം ബോണസ്. മുന്‍ വര്‍ഷങ്ങളില്‍ 500 രൂപ വീതം ബോണസ് തുക വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് ഉണ്ടായിട്ടില്ല.

Onam 2019: ഗൃഹോപകരണ വിപണിയില്‍ ഉണർവ്, വ്യാപാരികൾ പ്രതീക്ഷിക്കുന്നത് 30 ശതമാനം വരെ അധികവില്‍പന

സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് അധികൃതര്‍ കാരണമായി പറയുന്നത്. അവഗണനയ്‌ക്കെതിരെ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്താനുള്ള ഒരുക്കത്തിലാണ് തൊഴിലാളികള്‍. ശാരീരിക അവശതകള്‍ മൂലം മറ്റ് ജോലികള്‍ ചെയ്യാന്‍ കഴിയാത്ത നിരവധി പേരാണ് ലോട്ടറി വില്‍പ്പനയിലൂടെ ജീവിതമാര്‍ഗം കണ്ടെത്തുന്നത്.

ഈ പശ്ചാത്തലത്തില്‍ ബോണസ് വര്‍ധിപ്പിച്ചു നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

First published: September 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...