ഇന്റർഫേസ് /വാർത്ത /Kerala / ലോട്ടറി വിൽപന 18 മുതല്‍ പുനരാരംഭിക്കും; വിൽപനക്കാർക്ക് ടിക്കറ്റ് വായ്പയായി നൽകുമെന്ന് ധനമന്ത്രി

ലോട്ടറി വിൽപന 18 മുതല്‍ പുനരാരംഭിക്കും; വിൽപനക്കാർക്ക് ടിക്കറ്റ് വായ്പയായി നൽകുമെന്ന് ധനമന്ത്രി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വില്‍പനക്കാര്‍ക്ക് മാസ്‌കും കയ്യുറയും നല്‍കുമെന്നും മന്ത്രി.

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വിൽപന ഈമാസം 18 മുതല്‍ പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്തുമെന്നും മന്ത്രി പറഞ്ഞു.

TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]

ആദ്യഘട്ടത്തിൽ 100 ടിക്കറ്റ് വീതം വിൽപനക്കാർക്ക് വായ്പയായി നൽകും. ടിക്കറ്റ് വിറ്റതിന് ശേഷം ഇതിന്റെ പണം നൽകിയാൽ മതി ഇതിനായി  മൂന്നുമാസത്തെ സാവകാശം നൽകും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നശിച്ചുപോയ ടിക്കറ്റുകള്‍ക്കുപകരം അതേ സീരിസ് ടിക്കറ്റുകള്‍ നല്‍കും. വില്‍പനക്കാര്‍ക്ക് മാസ്‌കും കയ്യുറയും നല്‍കും. ഏജന്റുമാര്‍ക്ക് ആനുകൂല്യങ്ങള്‍. കമ്മിഷന്‍ തീരുമാനിക്കുന്ന സ്ലാബുകളുടെ പരിധി കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

First published:

Tags: Corona virus, Covid 19, Kerala state lottery, Lock down