കൊച്ചി. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രൊഫസർ കെ വി തോമസിൻറെ (K V Thomas) വീട്ടിലെ താമര (Lotus) വൈറലായി. തൻ്റെ വീട്ടിലെ കുളത്തിൽ വിരിഞ്ഞ താമരയെ ഫേസ്ബുക്കിലൂടെ (Facebook) പരിചയപ്പെടുത്തിയതോടെ അതിന് രാഷ്ട്രീയ അർത്ഥങ്ങളുമായി കമൻ്റുകളും നിറഞ്ഞു.
'ഞങ്ങളുടെ താമര കുളത്തിൽ വിരിഞ്ഞ മനോഹരമായ പുതിയ താമര'. മഴവെള്ളസംഭരണിയാണ് താമരക്കുളമായി മാറിയതെന്നും എവിടെ നിന്നാണ് ഇതിൻറെ വിത്ത് ലഭിച്ചതെന്നുമുള്ള ചെറിയ കുറിപ്പ് മാത്രമാണ് ഫേസ്ബുക്കിൽ ഉള്ളത്. എന്നാൽ പോസ്റ്റ് വന്ന നിമിഷങ്ങൾക്കകം തന്നെ അതിലെ രാഷ്ട്രീയ അർത്ഥങ്ങൾ കണ്ടുപിടിച്ച് പലരും ഏറ്റു പിടിക്കാൻ തുടങ്ങി. മാഷിന് കുറച്ചു നാളായി താമര യോട് ഇഷ്ടം കൂടുതലാണെന്ന് ചില പാർട്ടി പ്രവർത്തകർ തന്നെ അടിയിൽ കുറിക്കുന്നുണ്ട്. ചിലരാകട്ടെ ബി ജെ പിയുടെ പതാക തന്നെ പോസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നു. ഇത്രയും നാൾ വളർത്തിയ പാർട്ടിയെ കെ.വി.തോമസ് കൈവിടുന്നു എന്ന വിമർശനമാണ് ചിലർ നടത്തുന്നത്. അങ്ങനെ വീട്ടിൽ വിരിഞ്ഞ താമര ഇപ്പോൾ രാഷ്ട്രീയ കമൻറുകൾ കൊണ്ട് വൈറലായിരിക്കുകയാണ്.
കഴിഞ്ഞ കുറെനാളുകളായി കെ വി തോമസ് ബി ജെ പി യിലേക്ക് അടുക്കുന്നു എന്ന സൂചനകൾ പുറത്ത് വന്നിരുന്നു . എന്നാൽ അദ്ദേഹം തന്നെ അത് തള്ളിക്കളയുകയും ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വിട്ട് സി പി എമ്മിലേക്ക് എത്തുന്നു എന്നതായിരുന്നു ചിലർ പ്രചരിപ്പിച്ചിരുന്നത് .ഇതിനായി ചർച്ചകൾ നടന്നുവെന്നു പോലും വാർത്തകളുണ്ടായിരുന്നു.
ഇതിനിടയിലാണ് ആണ് ഇപ്പോൾ താമരയുടെ ചിത്രവുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുന്നത് . പോസ്റ്റിന് രാഷ്ട്രീയ നിറം കൊടുത്ത കമൻറുകൾ കുമിഞ്ഞ് കൂടുന്നുണ്ടെങ്കിലും ഇതിനോട് പ്രതികരിക്കാൻ കെ വി തോമസ് തയ്യാറായിട്ടില്ല.
Summary- The lotus at the home of former Union Minister and Congress leader Professor KV Thomas has gone viral. After introducing Lotus, through Facebook, the comments were filled with political meanings.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.