ചക്കരയ്ക്കുള്ളത് ചക്കരക്കുളത്തില്‍; പ്രണയ ജോഡികളായ സഖാക്കളെ പുറത്താക്കി സി.പിഎം

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • Last Updated :
  • Share this:
ആലപ്പുഴ: പ്രണയ സന്ദേശങ്ങളും ചിത്രങ്ങളും അബദ്ധത്തില്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ പങ്കുവച്ച് വിവാദത്തിലായ സി.പി.എം പ്രദേശിക നേതാക്കളെ പുറത്താക്കി. സി.പി.എം എക്‌സ്‌റേ ലോക്കല്‍ കമ്മിറ്റിയിലെ രഹസ്യയാത്ര വിവാദത്തില്‍പെട്ട പുരുഷ-വനിത നേതാക്കളെയാണ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഡി.വൈ.എഫ്.ഐ വനിത നേതാവും സി.പി.എം നേതാവും തെന്മല വിനോദസഞ്ചാര കേന്ദ്രത്തില്‍ കറങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. ഇതുസംബന്ധിച്ച് പാര്‍ട്ടി അംഗങ്ങള്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവരെ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പുറത്താക്കാന്‍ ഏരിയ കമ്മിറ്റി നിര്‍ദേശം നല്‍കിയത്.

'ചക്കര'യ്ക്കുള്ളത് 'ചക്കരക്കുള'ത്തിൽ; നേതാക്കളുടെ പ്രണയം അങ്ങാടിപ്പാട്ടായി

ആകെ 15 അംഗങ്ങളുണ്ടായിരുന്ന എക്‌സ്‌റേ ലോക്കല്‍ കമ്മിറ്റിയിലെ ഏഴ് അംഗങ്ങള്‍ നേരത്തേ രാജിവെച്ചിരുന്നു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റിയുമായുള്ള തര്‍ക്കമാണ് അന്ന് രാജിയില്‍ കലാശിച്ചത്. ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് രണ്ടുപേരെ കൂടി ഒഴിവാക്കിയതോടെ മൊത്തം അംഗങ്ങള്‍ ആറായി.

നേതാവ് തന്റെ പ്രണയിനിയായ വനിതാ സഖാവിന്റെ പേര് മൊബൈലില്‍ സേവ് ചെയ്തത് 'ചക്കര' എന്നണ്. ഇരുവരും രഹസ്യമായി എടുത്ത സെല്‍ഫി വാട്‌സാപ്പില്‍ കാമുകിക്ക് അയക്കാന്‍ ശ്രമിച്ചതാണ് ഇരുവര്‍ക്കും കുരുക്കായത്. ചക്കരയ്ക്ക് പകരം അബദ്ധത്തില്‍ ഫോട്ടോകള്‍ പോയത് 'ചക്കരക്കുളം' എന്ന പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പിലേക്കും.

ഡി.വൈ.എഫ്.ഐ നേതാവായ യുവതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനെന്ന പേരില്‍ നേരെ പോയത് കൊല്ലം തെന്മലയിലെ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക്. ഇവിടവെച്ച് എടുത്ത സെല്‍ഫിയാണ് പുറത്തായത്.
First published:
)}