നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രണയവും കല്യാണവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങള്‍'; ഹരീഷ് പേരടി

  'പ്രണയവും കല്യാണവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങള്‍'; ഹരീഷ് പേരടി

  പെണ്‍കുട്ടികളെ നിര്‍ബന്ധമായും ചെറുപ്പം മുതല്‍ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കണമെന്ന് ഹരീഷ് പറഞ്ഞു.

  ഹരീഷ് പേരടി

  ഹരീഷ് പേരടി

  • Share this:
   പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയെ പെണ്‍കുട്ടിയെ കൊസപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90ശതമാനം പുരുഷന്മാരുടെയും ധാരണയെന്ന് ഹരീഷ് പറയുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധമായും ചെറുപ്പം മുതല്‍ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കണമെന്ന് ഹരീഷ് പറഞ്ഞു.

   പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരം വൈകാരിക ജന്‍മികളെ കീഴ്‌പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

   ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

   നിങ്ങള്‍ക്ക് പെണ്‍കുട്ടികളാണെങ്കില്‍ നിര്‍ബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുക...കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാര്‍ഗ്ഗങ്ങള്‍..പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷന്‍മാരുടെയും ധാരണ...അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ് ...ഇത്തരം വൈകാരിക ജന്‍മികളെ കീഴ്‌പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക...പുതിയ ജീവിതം കെട്ടിപടുക്കുക..

   കഴിഞ്ഞ ദിവസമാണ് പാല സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. നിതിനയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ബന്ധുവീട്ടില്‍ നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തില്‍ രക്ത ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നതാണ് നിതിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോട്ടം റിപ്പോര്‍ട്ടിലുള്ളത്.
   Published by:Jayesh Krishnan
   First published:
   )}