• HOME
  • »
  • NEWS
  • »
  • kerala
  • »
  • Love Jihad| ലവ് ജിഹാദ്: ജോർജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

Love Jihad| ലവ് ജിഹാദ്: ജോർജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

പ്രസ്താവന പിൻവലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീർത്തിക്ക് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.

ജോർജ് എം തോമസ്

ജോർജ് എം തോമസ്

  • Share this:
കോഴിക്കോട്: കേരളത്തിലെ കോളജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ചു ഐ എസിലേക്കടക്കം റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയിൽ തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ് എം തോമസിന് (George M Thomas) ജമാഅത്തെ ഇസ്‌ലാമി (Jamaat e islami) വക്കീൽ നോട്ടീസ് അയച്ചു.  ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമർശം സംഘടനയെ അപകീർത്തി പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്.

Also Read-  'തീവ്രവാദത്തിലേക്ക് പ്രൊഫഷണൽ കോളജുകളിലെ യുവതികളെ ആകർഷിക്കാൻ ശ്രമം:' സിപിഎം

രാജ്യത്തിലിന്നോളം വ്യത്യസ്ത മതസമൂഹങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിർത്തുംവിധമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജമാഅത്തെ ഇസ്‌ലാമിയെ ലൗ ജിഹാദു പോലുളള വംശീയ വിദ്വോഷ പ്രയോഗങ്ങളിലേക്ക് ചേർത്തു വെക്കുന്നത് ബോധപൂർവമാണ്. രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ച് സമൂഹത്തിൽ വിവിധ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ഉദ്ദേശിച്ചാണ് ജോർജ് എം തോമസിന്റെ പ്രസ്താവനയെന്നും നോട്ടീസ് ആരോപിക്കുന്നു.

Also Read- Love Jihaad | 'ലൗ ജിഹാദ് ബിജെപിയുടെ നുണ ബോംബ്'; നിരപരാധികൾ ക്രൂശിക്കപ്പെടുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പ്രസ്താവന പിൻവലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീർത്തിക്ക് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകത്തിന് വേണ്ടി അഡ്വ.അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം, കോടേഞ്ചരി വിവാഹ വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോര്‍ജ് എം തോമസ് ഇന്ന് മലക്കം മറിഞ്ഞിരുന്നു. ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചു. ഇഎംഎസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also Read- Love Jihad | 'ഷെജിന്‍റെ വിവാഹം ലൗ ജിഹാദല്ല; വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു': CPM നേതാവ് ജോർജ് എം തോമസ്

ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നായിരുന്നു ജോർജ് എം തോമസ് ഇന്നലെ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോർജ് എം തോമസ് വിമർശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് എം തോമസിനെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തുവന്നിരുന്നു. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഇന്ന് പ്രതികരിച്ചത്.
Published by:Rajesh V
First published: