താമരശ്ശേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന്റെ പ്രസ്താവന പാര്‍ട്ടി വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം സിപിഎം നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടാകുമെന്ന സൂചനയും നല്കി.
'ജോര്‍ജ് എം. തോമസ് പരസ്യമായി നടത്തിയ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ആ നിലപാടിനെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പിറ്റേ ദിവസം തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ജോര്‍ജ് എം. തോമസ് സ്വീകരിച്ച പരസ്യമായ നിലപാട് വിലയിരുത്തി ആവശ്യമായ കാര്യം പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കും'- വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
Also Read- 'ജോയ്സ്ന സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള സ്ത്രീ; അനധികൃത കസ്റ്റഡിയിലെന്ന് പറയാനാകില്ല': കേരള ഹൈക്കോടതി
ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളില്‍ ഉണ്ടെന്നായിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദ പ്രസ്താവന. ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും രംഗത്തെത്തിയിരുന്നു.
'എനിക്ക് മതമില്ല; ജോയ്സന ക്രിസ്ത്യാനിയായിരിക്കും': ഷെജിൻ;' മാതാപിതാക്കളെ സംസാരിച്ച് ബോധ്യപ്പെടുത്തും:' ജോയ്സന
ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുവാദം ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കോടഞ്ചേരിയിലെ ജോയ്സനയും ഷെജിനും രംഗത്ത്. ഞാന്‍ മതവിശ്വാസിയല്ല, ജോയ്സന ക്രിസ്തുമത വിശ്വാസിയാണെന്നും , മരണം വരെ അവള്‍ക്ക് അതില്‍ തുടരാം, താന്‍ അതില്‍ ഇടപെടില്ലെന്നും അത് ജോയ്സനയുടെ വ്യക്തിപരമായ കാര്യമാണെന്നും ഷെജിന്‍ പ്രതികരിച്ചു.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും, വിവാഹ നടപടികള്‍ പൂര്‍ത്തിയായ ശേഷം മാതാപിതാക്കളെ കണ്ട് സംസാരിക്കുമെന്നും ജോയ്സനയും പ്രതികരിച്ചു.
Also Read-
എന്താണ് സ്പെഷ്യൽ മാര്യേജ് ആക്ട്? നിങ്ങൾ അറിയേണ്ടതെല്ലാം
ജോയ്സ്നയുടെ പിതാവ് ജോസഫ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു.
അതേസമയം തനിക്ക് ഇനി മകളെ കാണേണ്ടെന്നാണ് ജോയ്സ്നയുടെ പിതാവ് ജോസഫ് പറഞ്ഞത്. കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുതെന്നും ജോസഫ് പ്രതികരിച്ചു.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ തീരുമാനിച്ച രണ്ട് പേർ ഇനിയെന്ത് ചെയ്യണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ള സ്ത്രീയാണ് ജോയ്സ്ന. 26 വയസ്സുണ്ട്. വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. രണ്ട് പേർ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാൻ തീരുമാനിച്ചാൽ അതിൽ കോടതിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തേ താമരശ്ശേരി കോടതിയിൽ ഷിജിനൊപ്പം ഹാജരായ ജോയ്സ്ന താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അന്ന് തന്നെ ഹേബിയസ് കോർപ്പസ് ഹർജിയുമായി ജോയ്സ്നയുടെ അച്ഛൻ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.