• HOME
 • »
 • NEWS
 • »
 • kerala
 • »
 • പ്രണയവും നാര്‍ക്കോട്ടിക് ജിഹാദും: ഭാവിയിൽ പ്രഭാഷണങ്ങളില്‍ 'ജാഗ്രത' പുലര്‍ത്തുമെന്ന് കത്തോലിക്കാ സഭ

പ്രണയവും നാര്‍ക്കോട്ടിക് ജിഹാദും: ഭാവിയിൽ പ്രഭാഷണങ്ങളില്‍ 'ജാഗ്രത' പുലര്‍ത്തുമെന്ന് കത്തോലിക്കാ സഭ

ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്.

KCBC

KCBC

 • Share this:
  പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ഒരു പ്രസ്താവന കേരളത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. യുവാക്കളെ നശിപ്പിക്കാന്‍ തീവ്രവാദികള്‍ ആയുധങ്ങള്‍ ഉപയോഗിക്കാത്തിടത്തെല്ലാം പ്രണയവും മയക്കുമരുന്ന് ജിഹാദുമാണ് നടത്തുന്നതെന്നും കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ അതിന് ഇരകളാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ നിര്‍ണായകമായ ഒരു തീരുമാനം ഇപ്പോള്‍ എടുത്തിരിക്കുകയാണ്. കേരളത്തിലെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ആശയവിനിമയങ്ങളിലും മതപ്രഭാഷണങ്ങളിലും ഭാവിയില്‍ അവരുടെ വാക്കുകള്‍ മറ്റ് സമുദായങ്ങള്‍ക്കും അവരുടെ വിശ്വാസത്തിനും വേദനയുണ്ടാക്കുകയോ സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തീരുമാനിച്ചു.

  ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. ഇതോടെ ബിഷപ്പ് നടത്തിയ 'പ്രണയം-നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശങ്ങളെ സംബന്ധിച്ചുള്ള വിവാദങ്ങങ്ങൾ അവസാനിപ്പിക്കാം എന്നാണ് കെസിബിസി പ്രതീക്ഷിക്കുന്നത്. എല്ലാത്തരം സാമൂഹിക തിന്മകള്‍ക്കെതിരെയും പോരാടാനുള്ള 'പ്രവചനപരമായ ഉത്തരവാദിത്തം' സഭ തുടരുമെന്ന് കെസിബിസിയുമായി ബന്ധപ്പെട്ട സഭാ അധികാരികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എങ്കിലും ഇത്തരം കാര്യങ്ങളില്‍ സഭയുടെയും ഉദ്യോഗസ്ഥരുടെയും പ്രസ്താവനകളും പ്രസംഗങ്ങളും പ്രതികരണങ്ങളും ഒരു ഔദ്യോഗിക പരിശോധനയ്ക്കും ഉചിതമായ ഫോറത്തിലെ ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കൂ.

  ''ഭാവിയില്‍, ഞങ്ങളുടെ പ്രസ്താവനകള്‍, പ്രസംഗങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവയില്‍ ജാഗ്രത പുലര്‍ത്തും. മറ്റ് സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കാത്തതിനാല്‍ അതില്‍ ഞങ്ങള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കും. സഭ എപ്പോഴും തുറന്ന മനസ്സോടെ സമൂഹത്തിന്റെ മതേതര ഘടന ശക്തിപ്പെടുത്തി സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കാന്‍ നിലകൊള്ളുന്നു,'' ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയതിന് ശേഷമുള്ള ആദ്യ ഇടപെടലുകളില്‍ സഭാ അധികാരികള്‍ പറഞ്ഞു.

  സീറോ മലബാര്‍ സഭയിലെ പാലാ രൂപത ബിഷപ്പ് നടത്തിയ 'ലവ് ആന്‍ഡ് നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശങ്ങളെക്കുറിച്ചുള്ള വിവാദം ഒരു വിഭാഗം മാധ്യമങ്ങള്‍ 'ദുര്‍വ്യാഖ്യാനം' ചെയ്തത് സഭയുടെ 'കണ്ണുതുറപ്പിച്ചു' എന്നാണ് കെസിബിസി നിരീക്ഷിക്കുന്നത്. രാഷ്ട്രീയക്കാര്‍ തങ്ങളുടെ 'സങ്കുചിത രാഷ്ട്രീയ -വ്യാപാര താല്‍പര്യങ്ങള്‍' സേവിക്കുന്നതിനായി മറ്റൊരു സമുദായത്തിലെ അംഗങ്ങള്‍ക്കിടയില്‍ 'വേദനയും മന:ക്ലേശവും' ഉണ്ടാക്കുന്നുവെന്ന് കെസിബിസി പ്രതികരിച്ചിരുന്നു.

  ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, സീറോ മലബാര്‍, സീറോ മലങ്കര, ക്‌നാനായ കത്തോലിക്ക, ലാറ്റിന്‍ കത്തോലിക്കാ സഭകളിലെ ബിഷപ്പുമാര്‍ ഉള്‍പ്പെടുന്ന കെസിബിസി പ്രസ്താവന പുറപ്പെടുവിച്ചു. അതില്‍, സഭ ചൂണ്ടിക്കാണിച്ച സാമൂഹിക തിന്മകള്‍ക്ക് ആഴത്തിലുള്ള പഠനവും ഗൗരവമായ അന്വേഷണവും ആവശ്യമാണെന്നും ഇത് ഒരു വ്യത്യസ്ത കാര്യമായതിനാല്‍ അതിനെ മറ്റ് ദിശകളിലേക്ക് വ്യതിചലിപ്പിക്കുന്നുവെന്നും പറഞ്ഞു.

  നാര്‍ക്കോട്ടിക് ജിഹാദ് അല്ലെങ്കില്‍ ലൗ ജിഹാദ് തുടങ്ങിയ വിവാദ പദങ്ങള്‍ ഉപയോഗിക്കരുതെന്ന് തീരുമാനിച്ച കൗണ്‍സില്‍, എല്ലാവിധ വ്യാഖ്യാനങ്ങളും ഒരുമിച്ച് നിരസിച്ചു. കൂടാതെ മതസൗഹാര്‍ദ്ദത്തെ ദുര്‍ബലപ്പെടുത്തുകയും സമൂഹത്തിലെ ആരോഗ്യകരമായ സഹവര്‍ത്തിത്വത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന സഭയിലെ പുരോഹിതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

  'സഭകള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്ന് കാണിക്കാനുള്ള ഏതെങ്കിലും ഗൂഡശ്രമങ്ങളെ കെസിബിസി അംഗീകരിക്കുന്നില്ല. കത്തോലിക്കാ സഭ ഉയര്‍ത്തിപ്പിടിക്കുന്ന സത്യത്തിന്റെയും സ്‌നേഹത്തിന്റെയും നീതിയുടെയും അടിസ്ഥാന മൂല്യങ്ങളാണ് എല്ലാ മതങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെയും സമുദായിക ഐക്യത്തിന്റെയും അടിസ്ഥാനം.' പ്രസ്താവനയില്‍ കെസിബിസി പറഞ്ഞു.
  Published by:Naveen
  First published: