HOME » NEWS » Kerala » LOW PRESSURE RED ALERTS WERE DECLARED ON FRIDAY 1 IN THREE DISTRICTS

ന്യൂനമര്‍ദം; മൂന്നു ജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്

News18 Malayalam | news18-malayalam
Updated: May 13, 2021, 6:39 PM IST
ന്യൂനമര്‍ദം; മൂന്നു ജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്തുകൂടി കടന്ന് പോകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും കടല്‍ ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയെയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.

Also Read-COVID 19 | സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. എന്നാല്‍ കാറ്റിന്റെ ഗതിയെക്കുറിച്ച് വ്യക്തമായ പ്രവചനം ഉണ്ടായിട്ടില്ല.

അതേസമയം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകരുതെന്നും നിലവില്‍ ആഴക്കടല്‍ മത്സ്യബന്ധത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുന്നവര്‍ എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് നിര്‍ദേശം നല്‍കി. ന്യൂനമര്‍ദം ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ തീര പ്രദേശത്ത് താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദപരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുന്നതിനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്.
Published by: Jayesh Krishnan
First published: May 13, 2021, 6:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories