മരട് ഫ്ലാറ്റ്: പാചകവാതക വിതരണവും ടെലഫോൺ ബന്ധവും വിച്ഛേദിക്കും

ഫ്ലാറ്റുകളിലെ പാചകവാതക വിതരണവും ടെലിഫോൺ ബന്ധവും ഇന്ന് വിച്ഛേദിക്കും

news18
Updated: September 27, 2019, 7:04 AM IST
മരട് ഫ്ലാറ്റ്: പാചകവാതക വിതരണവും  ടെലഫോൺ ബന്ധവും വിച്ഛേദിക്കും
മരട് ഫ്ലാറ്റ്
  • News18
  • Last Updated: September 27, 2019, 7:04 AM IST
  • Share this:
കൊച്ചി: വെള്ളവും വൈദ്യുതിബന്ധവും വിച്ഛേദിച്ചതിനു പിന്നാലെ മരടിലെ ഫ്ലാറ്റുകളിൽ ഇന്ന് പാചകവാതക വിതരണവും ടെലിഫോൺ ബന്ധവും ഇന്ന് വിച്ഛേദിച്ചേക്കും. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സർക്കാർ നിർദേശവുമായി നഗരസഭാ മുന്നോട്ടുപോകുകയാണ്. അതേസമയം, വെള്ളം വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചെങ്കിലും ഫ്ലാറ്റിൽ തന്നെ തുടരാനാണ് ഉടമകളുടെ തീരുമാനം.

ഫ്ലാറ്റുകളിലെ പാചകവാതക വിതരണവും ടെലിഫോൺ ബന്ധവും ഇന്ന് വിച്ഛേദിക്കും. ഇതിനിടെ, നഗരസഭയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് ഫ്ലാറ്റ് ഉടമകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.

ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ആക്ഷൻ പ്ലാൻ സർക്കാർ തയ്യാറാക്കി. ഞായറാഴ്ച മുതൽ താമസക്കാരെ ഒഴിപ്പിക്കും. ഒക്ടോബർ 11ന് ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും. 90 ദിവസത്തിനുള്ളിൽ പൊളിക്കൽ പൂർത്തിയാക്കി 2020 ഫെബ്രുവരി ഒമ്പതോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനാണ് സർക്കാർ നീക്കം.

First published: September 27, 2019, 7:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading