LIVE NOW

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം LIVE: ഇഞ്ചോടിഞ്ച് പോരാട്ടം

Malayalam.news18.com | February 15, 2019, 12:24 PM IST
facebook Twitter Linkedin
Last Updated February 15, 2019
auto-refresh
സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, കൊല്ലം ജില്ലയില്‍ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂര്‍ ജില്ലയിലെ ഒന്നും നഗരസഭ വാര്‍ഡുകളിലെയും എറണാകുളം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
Read More
11:38 am (IST)

തിരുവനന്തപുരത്ത് യുഡിഎഫ് 

കളളിക്കാട് പഞ്ചായത്തിലെ ചാമവിളവിളപ്പുറം വാര്‍ഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സദാശിവൻ കാണി  വിജയിച്ചു 146 വോട്ടിനാണ് വിജയം. ദീർഘകാലം എൽഡിഎഫിന്റെ കുത്തക വാർഡാണ് സദാശിവൻ കാണി പിടിച്ചെടുത്തത്. ഒറ്റശേഖരമംഗലത്തെ  പ്ലാംപ്പഴഞ്ഞി വാര്‍ഡ് യുഡിഎഫ് നിലനിർത്തി 193 വോട്ടിന് ടി പ്രഭയാണ് വിജയിച്ചത്. കളളിക്കാടിൽ നിലവിലെ സിപിഎം അംഗം ഷിബുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതോടെയാണ് വാര്‍ഡില്‍ ഉപതെരെഞ്ഞെടുപ്പിന് കളമെരുങ്ങിയത്. പ്ലാംപ്പഴഞ്ഞി വാര്‍ഡിലും നിലവിലെ യുഡിഎഫ് അംഗം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതാണ് തെരെഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്. ത്രികോണ മത്സരങ്ങളാണ് എല്ലായിടത്തും നടന്നത്.

Load More



തെരഞ്ഞെടുപ്പ് ഫലം ചുവടെ

 

 
corona virus btn
corona virus btn
Loading