നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രഷറിയിലെ തദ്ദേശ തനത് ഫണ്ട് നിക്ഷേപം; ധന-തദ്ദേശ വകുപ്പുകൾ തമ്മിൽ പോര്

  ട്രഷറിയിലെ തദ്ദേശ തനത് ഫണ്ട് നിക്ഷേപം; ധന-തദ്ദേശ വകുപ്പുകൾ തമ്മിൽ പോര്

  ധനവകുപ്പ് ഉത്തരവിൻ്റെ നിയമസാധുത പരിശോധിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തനത് ഫണ്ട് ട്രെഷറിയിൽ നിക്ഷേപിക്കണമെന്ന ധനവകുപ്പ് ഉത്തരവിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ്. ധനവകുപ്പ് ഉത്തരവിൻ്റെ നിയമസാധുത പരിശോധിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതല്ല ഉത്തരവ് എന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

  നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇരു മന്ത്രിമാരും വ്യത്യസ്ത നിലപാടുകൾ പ്രകടിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവിറക്കിയത് തദ്ദേശവകുപ്പുമായി ആലോചിക്കാതെയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ല നടപടിയെന്നും ട്രഷറിയിലെ ധനകാര്യ മാനേജ്മെൻ്റിൻ്റെ ഭാഗമാണെന്നും ധനമന്ത്രി വിശദീകരിക്കുന്നു.  എന്നാൽ സർക്കാരിൻ്റെ സാമ്പത്തിക സാഹചര്യത്തിൽ തീരുമാനം അഭികാമ്യമാണെന്നും ധനമന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതല്ല ഉത്തരവ് എന്നും നിയമസഭയിൽ  ധനമന്ത്രി ആവർത്തിക്കുന്നു. എന്നാൽ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനവകുപ്പ് ഉത്തരവിനോടുള്ള വിയോജിപ്പ് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

  ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ബാധിക്കുമെന്ന ആശങ്കകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഉത്തരവിൻ്റെ നിയമസാധുത പരിശോധിക്കും. അധികാര വികേന്ദ്രീകരണം ഇല്ലാതാക്കുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നതായും വിശദീകരിക്കുന്നതാണ് മന്ത്രി എം.വി. ഗോവിന്ദൻ്റെ മറുപടി.
  Published by:user_57
  First published:
  )}