• HOME
  • »
  • NEWS
  • »
  • kerala
  • »
  • MA Yusuffali| എം എ യൂസഫലിക്ക് 100 കോടിയുടെ പുതിയ ഹെലികോപ്റ്റർ; എയർബസ് എച്ച് 145

MA Yusuffali| എം എ യൂസഫലിക്ക് 100 കോടിയുടെ പുതിയ ഹെലികോപ്റ്റർ; എയർബസ് എച്ച് 145

ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ് ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ‘എച്ച് 145’

പ്രതീകാത്മക ചിത്രം (Photo- Airbus)

പ്രതീകാത്മക ചിത്രം (Photo- Airbus)

  • Last Updated :
  • Share this:
    കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി (MA Yusuffali) എയർബസ് എച്ച് 145 ഹെലികോപ്റ്റർ സ്വന്തമാക്കി. ലോകത്തെ അത്യാഡംബര ഹെലികോപ്‌റ്ററുകളിൽ മുൻപന്തിയിലാണ് എയർബസ് എച്ച് 145 ന്റെ സ്ഥാനം. പുതിയ ഹെലികോപ്റ്റർ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ് ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ‘എച്ച് 145’. ഏകദേശം 100 കോടി രൂപയാണ് ഇതിന് ചെലവുവന്നത്.

    Also Read- ഗോപികാറാണി ടീച്ചർ; കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ ജീവൻ തുടിക്കും ഇനി മൂന്നുപേരിലൂടെ

    ഒരേസമയം രണ്ട് ക്യാപ്റ്റന്മാർക്ക് പുറമെ ഏഴ് യാത്രക്കാർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ പറക്കാനാകും. സമുദ്രനിരപ്പിൽനിന്ന് 20,000 അടി ഉയരത്തിൽവരെ പറന്നുപൊങ്ങാനുള്ള ശേഷിയുണ്ട്. ഹെലികോപ്റ്ററിൽ ലുലു ഗ്രൂപ്പിന്റെ ലോഗോയും യൂസഫലിയുടെ പേരിന്റെ ആദ്യാക്ഷരമായ ‘വൈ’യും ആലേഖനം ചെയ്തിട്ടുണ്ട്.
    ഈ വര്‍ഷം മാര്‍ച്ചില്‍ എയർബസ് എച്ച് 145 ഹെലികോപ്റ്റര്‍ വാങ്ങിയ ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍.

    Also Read- സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

    കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ചതുപ്പില്‍ പതിച്ചിരുന്നു. അത്ഭുകരമായിട്ടാണ് അന്നത്തെ അപകടത്തില്‍ നിന്ന് അദ്ദേഹവും കുടുംബവും രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ കമ്പനിയ അഗസ്ത വെസ്റ്റ്‌ലാന്റിന്റെ 109 എസ്പി ഹെലികോപ്ടറായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്. ഈയിടെ അത് വില്‍പനക്ക് വെച്ചത് വലിയ വാര്‍ത്തയായിരുന്നു.
    Published by:Rajesh V
    First published: