നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ കൂടുതല്‍ മലീമസമാകും'; യുഡിഎഫിനെതിരെ എസ് ഡി പി ഐ

  'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ കൂടുതല്‍ മലീമസമാകും'; യുഡിഎഫിനെതിരെ എസ് ഡി പി ഐ

  ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഇത്തരം വികൃതികളാണ് യുഡിഎഫിന്റെ വീഴ്ച്ചകള്‍ക്ക് കാരണമെന്ന് എസ് ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി

  അബ്ദുല്‍ മജീദ് ഫൈസി

  അബ്ദുല്‍ മജീദ് ഫൈസി

  • Share this:
  കോഴിക്കോട്: യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. പിണറായി വിജയനെതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പിണറായിയുടെ ആരോപണത്തിന് എസ് ഡി പി ഐ-സിപിഎം വോട്ടുകച്ചവടം ആരോപിച്ചാണ് യുഡിഎഫ് തിരിച്ചടിച്ചത്.

  എസ് ഡിപിഐ വോട്ടുവിവാദത്തില്‍ എല്‍ഡിഎഫ് പ്രതിരോധത്തിലായതോടെയാണ് യുഡിഎഫിനെതിരെയാണ് എസ്ഡിപിഐയുടെ നീക്കം. ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഇത്തരം വികൃതികളാണ് യുഡിഎഫിന്റെ വീഴ്ച്ചകള്‍ക്ക് കാരണമെന്ന് എസ് ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി ഫെയ്സ്ബുക്കില്‍ കുറിച്ചു.

  പരാജയങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുന്നതില്‍ യുഡിഎഫ് നേതാക്കള്‍ക്ക് തെറ്റ് പറ്റുന്നതെന്ന് അബ്ദുല്‍ മജീദ് ഫൈസി പറയുന്നു. എസ് ഡി പി ഐ എന്തുകൊണ്ടാണ് നേമത്ത് എല്‍ഡിഎഫിനും മഞ്ചേശ്വരത്ത് യുഡിഎഫിനെയും പിന്തുണച്ചതെന്ന് കാര്യബോധമുള്ളവര്‍ക്ക് അറിയാം. തെരഞ്ഞെടുപ്പ് ഫലം ശരിയായ രീതിയില്‍ വിശകലനം ചെയ്യാതെ മലര്‍ന്ന് കിടന്ന് തുപ്പാനാണ് നീക്കമെങ്കില്‍ ആ മാലിന്യങ്ങള്‍ യുഡിഎഫിനെ കൂടുതല്‍ മലീമസമാക്കുമെന്നും ഫെയ്സ് ബുക്ക് കുറിപ്പില്‍ മജീദ് ഫൈസി വ്യക്തമാക്കി.

  അബ്ദുല്‍ മജീദ് ഫൈസിയുടെ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

  എസ്ഡിപിഐ നിലപാട് തിരിച്ചറിയാത്തവരോട് സഹതാപം.

  പിണറായി വിജയന്‍ ഇന്നലെ യു.ഡി.എഫ്- ബി.ജെ.പി വോട്ട് കച്ചവടം ആരോപിച്ചതോടെ എല്‍.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധമെന്ന മറുമരുന്നുമായി ചില യു.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നു.
  ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഇത്തരം വികൃതികളാണ് യു.ഡി.എഫിന്റെ വീഴ്ചകള്‍ക്ക് യഥാര്‍ഥ കാരണം.

  പരാജയങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുന്നതില്‍ യു.ഡി.എഫ്
  നേതാക്കള്‍ക്ക് പലപ്പോഴും തെറ്റ് പറ്റുന്നു. എസ്.ഡി.പി.ഐ എന്ത് കൊണ്ടാണ് നേമത്ത് എല്‍.ഡി.എഫിനും മഞ്ചേശ്വരത്ത് യു.ഡി.എഫിനും വോട്ട് ചെയ്തതെന്ന് കാര്യബോധമുള്ളവര്‍ക്കെല്ലാം നന്നായറിയാം.

  എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ബോധപൂര്‍വ്വം തിരിച്ചറിയാതിരി ക്കുന്നവരോട് സഹതാപം മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് ഫലം ശരിയായ രീതിയില്‍ വിശകലനം ചെയ്യുന്നതിന് പകരം മലര്‍ന്ന് കിടന്ന് തുപ്പാനാണ് നീക്കമെങ്കില്‍ ആ മാലിന്യങ്ങള്‍ യു.ഡി.എഫിനെ കൂടുതല്‍ മലീമസമാക്കുമെന്നേ പറയാനുള്ളൂ.
  Published by:Jayesh Krishnan
  First published:
  )}