ജമ്മു കശ്മീരിൽ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുണ്ടെന്ന് യൂസഫലി; സാധ്യതകൾ പരിശോധിക്കാൻ സംഘത്തെ അയക്കും

ആപ്പിൾ ഉൾപ്പെടെ വിവിധ സാധന സമഗ്രികൾ കയറ്റുമതി ചെയ്യാനായി സംഭരണ കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിൽ

news18
Updated: August 29, 2019, 8:50 PM IST
ജമ്മു കശ്മീരിൽ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുണ്ടെന്ന് യൂസഫലി; സാധ്യതകൾ പരിശോധിക്കാൻ സംഘത്തെ അയക്കും
യൂസഫലി
  • News18
  • Last Updated: August 29, 2019, 8:50 PM IST
  • Share this:
ന്യൂഡൽഹി: ജമ്മു കശ്മീരിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ആപ്പിൾ ഉൾപ്പെടെ വിവിധ സാധന സമഗ്രികൾ കയറ്റുമതി ചെയ്യാനായി സംഭരണ കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. ഇതിന്റെ സാധ്യതകൾ പരിശോധിക്കാനായി ഒരു സംഘത്തെ ജമ്മു കാശ്മീരിലേക്ക് അടുത്ത ആഴ്‌ച അയയ്ക്കുമെന്നും യൂസഫലി പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരില്‍ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികളെ ക്ഷണിച്ചിരുന്നു. അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി കശ്മീരില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളെ ക്ഷണിച്ചത്. കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

Also Read- തുഷാറിന്റെ കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം എ യൂസഫലി

First published: August 29, 2019, 8:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading