തിരുവനന്തപുരം: സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു നല്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. കെട്ടിടത്തിന് മുകളില്‍ നിന്ന് ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം സ്വദേശി ബാബുവിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ചെക്കക്കോണം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.
സൗദിയില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ ബാബുവിന്റെ മകന് എബിന് യൂസഫലിയെ സമീപിച്ചിരുന്നു. യൂസഫലി വേദിയില്‍ വച്ച് അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
സ്പോണ്സറില് നിന്നും വിട്ടുപോയതിനെ തുടര്‍ന്നുളള അനധികൃത താമസമായതുകൊണ്ടാണ് മൃതദേഹം വിട്ടുകിട്ടുന്നതില്‍ കാലതാമസമുണ്ടായത്. 11 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബാബു ജൂണ്‍ പത്തിനാണ് മരിച്ചത്.
മൃതദേഹം ലുലു ഗ്രൂപ്പ് അധികൃതര്‍ റിയാദില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചു. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു. ഇതിനാവശ്യമായ ചിലവുകള്‍ യൂസഫലി വഹിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.